ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ നിര്യാതനായ ഡിലന് സിനോയി (10) യുടെ സംസ്കാരം ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കും.
വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന്‍ ബാലിമണിലുള്ള St. Joseph's Church, St. Pappin's Parish ( D11 Y732 ) ദേവാലയത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് Balgriffin extension Cemetery യില്‍ (D17C6770) സംസ്കാരം നടത്തപ്പെടും.ഡിലന് സിനോയിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ നാളെ ഏപ്രില്‍ 18 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള Jennings Funeral Directors ( Oscar Traynor Road, Coolock. Dublin 17, D17FK58 ) ല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പാലാ കുടക്കച്ചിറ പള്ളിക്കുന്നേല്‍ സിനോയ് ഗര്‍വാസിസ് (കാര്‍ട്ടണ്‍ ഹൗസ് ഹോട്ടല്‍, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (RCNU ബ്യൂമോണ്ട് ഹോസ്പിറ്റല്‍,ഡബ്ലിന്‍) ദമ്പതികളുടെ മകനാണ് ഡിലന്. ഹെയ്ഡന് ,ഹെയ്സല്‍ എന്നിവര്‍ സഹോദരങ്ങളാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.