"തിക്കേണ്ട തിരക്കേണ്ട" ടെസ്‌കോയുമായി സഹകരിച്ച് IKEA

"തിക്കേണ്ട തിരക്കേണ്ട" ക്ലിക്ക് ആൻഡ് കളക്റ്റ്’ സേവനം IKEA ഏഴ് ടെസ്‌കോ അയർലണ്ട് ലൊക്കേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.

ടെസ്‌കോ അയർലൻഡുമായി സഹകരിച്ച് ഏഴ് പുതിയ “ക്ലിക്ക് ആൻഡ് കളക്റ്റ്” സൈറ്റുകൾ ആരംഭിക്കാൻ IKEA ഒരുങ്ങുന്നു. ടെസ്‌കോ കാർ പാർക്കുകളിലെ നിയുക്ത സ്ഥലങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഐക്കിയ ഓർഡറുകൾ സൗകര്യപ്രദമായി കളക്റ്റ് ചെയ്യാം. 2023 മെയ് മാസത്തിൽ കോർക്ക്, ലൗത്ത്, കിൽഡെയർ എന്നിവിടങ്ങളിൽ നടന്ന പൈലറ്റ് വിജയകരമായിരുന്നു. തുടർന്ന് സേവനം രാജ്യവ്യാപകമായി 21 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. 

ലൗത്ത്, വെസ്റ്റ്മീത്ത്, കെറി, വിക്ലോ, മയോ, ഡബ്ലിൻ കൗണ്ടികളിലുടനീളം ഈ സേവനം IKEA വ്യാപിപ്പിക്കുന്നു. Dundalk (Co. Louth), Mullingar (Co. Westmeath), Killarney (Co. Kerry), Arklow and Bray (Co. Wicklow), Castlebar (Co. Mayo), Liffey Valley (Dublin) എന്നിവിടങ്ങളിലാണ് പുതിയ കളക്ഷൻ കേന്ദ്രങ്ങൾ. 

€200-ൽ കൂടുതലുള്ള പർചേഴ്സുകൾക്ക്, ഓർഡറുകൾ സൗജന്യമായി ശേഖരിക്കാം. അതേസമയം €200-ൽ താഴെയുള്ള ഓർഡറുകൾക്ക് €15 ഫീസ് ബാധകമാണ്. Clonmel, Drogheda, Naas, Wexford, Mitchelstown, Carlow, Carrick-on-Shannon, Limerick City, Newcastlewest, Ballinasloe, Youghal, Wilton Shopping Centre, Headford, and Tramore എന്നിവിടങ്ങളിലെ നിലവിലുള്ള കളക്ഷൻ പോയിന്റുകളിൽ ഈ സേവനം ലഭ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു കുടുംബത്തിലെ ഏഴ് സന്യാസിനികളും ഒരു പുരോഹിതനും,അപൂർവ്വമായൊരു കൂടിച്ചേരൽ..!

ലഹരി മാത്രമല്ല,മറ്റു ചിലതുകൂടിയുണ്ട് കൂട്ട കൊലപാതകത്തിന് പിന്നിൽ..!!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !