അകാലത്തിൽ പൊലിഞ്ഞ അനീഷിന്റെ കുടുംബത്തിന് താങ്ങാവാം സഹായിക്കാം

അകാലത്തിൽ പൊലിഞ്ഞ അനീഷിന്റെ കുടുംബത്തിന് താങ്ങാവാം സഹായിക്കാം.

അനീഷിന്റെ പെട്ടെന്നുള്ളതും ദാരുണവുമായ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബം   തകർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ അകാല വേർപാട് ദുഃഖിതയായ ഭാര്യയുടെയും 8 വയസും 10 മാസവുമുള്ള കുട്ടികളുടെയും ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത ശൂന്യത സൃഷ്ടിച്ചു, അവർ ഇപ്പോൾ അദ്ദേഹമില്ലാതെ അനിശ്ചിതമായ ഭാവി നേരിടുന്നു.

കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ച അനീഷിന്റെ (38) കുടുംബത്തിനെ സഹായിക്കാന്‍ ഫണ്ട് റെയ്സിംഗ് ആരംഭിച്ച്  കിൽക്കെനി മലയാളി അസോസിയഷൻ (KMA).

ഈ ദുഃഖകരമായ ഘട്ടത്തിൽ അനീഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമായി ഫണ്ട് റെയ്സിംഗ് ലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും. Gofundme യിലൂടെ ലഭിക്കുന്ന തുക നേരിട്ട് അനീഷിന്റെ ഭാര്യ ജ്യോതിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാകുമെന്ന് KMA അറിയിച്ചു.

ദുഃഖാര്‍ത്തരായ അനീഷിന്റെ കുടുംബത്തിന് ഒപ്പം നില്‍ക്കാനും പിന്തുണ നൽകാനും KMA അഭ്യര്‍ത്ഥിച്ചു. ധന സഹായം നൽകാനുള്ള ലിങ്ക്:


🔰READ MORE

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !