ഡബ്ലിൻ : കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിര്യാതനായ ജോണി ജോസഫ് കിഴക്കേക്കര (61) ക്ക് അയര്‍ലണ്ട് വിട നല്‍കും.
കുടുംബസമേതം അയർലൻഡിൽ സ്ഥിര താമസമായിരുന്ന ജോണി ജോസഫ്, പതിവ് നടത്തത്തിനായിയിറങ്ങി വഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടർന്ന് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് ബാലേശുഗിരി സ്വദേശിയായ ജോണി ജോസഫ് അയര്‍ലണ്ടില്‍ ബ്ലാഞ്ചസ്ടൗണ്‍ ഹോളിസ്ടൗണിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ: ഷാൻ്റി ആലക്കോട് അള്ളുംപുറത്ത് കുടുംബാംഗം. മക്കൾ: ജോഷ്ബിൻ, ജോബൽ
അയര്‍ലണ്ടിലെ ആദ്യകാല മലയാളികുടിയേറ്റക്കാരില്‍ ഒരാളും കേരളാ വോളിബോള്‍ ക്ലബ്ബിന്റെ സ്ഥാപകസാരഥികളില്‍ ഒരാളുമായിരുന്ന ജോണി ജോസഫ് കിഴക്കേക്കര സിആർപിഎഫ് വോളിബോൾ ടീം മുൻ താരമായിരുന്നു.
നല്ലൊരു ബാഡ്മിന്റൺ താരം കൂടിയായിരുന്ന ജോണി ജോസഫ് ചിട്ടയായ വ്യായാമ പ്രവര്‍ത്തനങ്ങള്‍ നടത്തി ജീവിത ശൈലീ രോഗങ്ങൾ വരാതെ ശ്രദ്ധിച്ചിരുന്നു. 2007 ൽ അയർലണ്ടിലേക്ക് കുടിയേറിയ ജോണി ജോസഫിന് ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും അയര്‍ലണ്ടിലെങ്ങും വലിയ സുഹൃദ് ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നു. അതിനാൽ ജോണിയുടെ വേര്‍പാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു.
ശനിയാഴ്ച്ച ( 05/07/2025 ) ഇന്നലെ വൈകിട്ട് 5 മണി മുതൽ രാത്രി 10 മണിവരെ ബ്ലാഞ്ചസ്ടൗണ്‍ ഹോളിസ്ടൗണിൽ ഉള്ള വീട്ടിൽ പൊതുദർശനം ഒരുക്കിയിരുന്നു.
ഞായറാഴ്ച രാവിലെ ( 06/07/2025 ) രാവിലെ 9.15 ന് ജോണി ജോസഫിന്റെ അയർലന്റിലെ സീറോ മലബാർ ഇടവക പള്ളിയായ ”Church of the Sacred Heart of Jesus -Dublin 15 ൽ Public Funeral Mass ക്രമീകരിച്ചിട്ടുണ്ട്.
അയര്‍ലണ്ടിലെ പൊതുദര്‍ശന ചടങ്ങുകൾക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ പിന്നീട് കേരളത്തിൽ സ്വന്തം നാടായ ബാലേശുഗിരിരിയിലോ ആലക്കോട് പള്ളിയിലോ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰(യു ക് മി) UCMI community യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.