വാഹനം ഇഷ്ടമുള്ള ലോക്കൽ വർക്ക് ഷോപ്പുകളിൽ സർവീസ് ചെയ്യുകയോ, റിപ്പയർ ചെയ്യുകയോ ചെയ്താൽ വാറന്റി നഷ്ടപ്പെടും എന്ന് ഉപദേശം നല്‍കി ഉപഭോക്താക്കളെ വിലക്കാൻ പാടില്ലെന്ന് The Competition and Consumer Protection Commission (CCPC) വാഹന ഡീലർമാരോട് വ്യക്തമാക്കി.
തങ്ങൾ വാങ്ങിയ വാഹനം എവിടെ സർവീസ് ചെയ്യണം, എന്തൊക്കെ പാർട്സ് ഉപയോഗിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക് ആണെന്നും, അവരെ അതിൽ നിന്നും തടയുന്നത് നിയമലംഘനമാണെന്നും, അത് ചെയ്യുന്നവർക്ക് മേൽ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അയർലണ്ടിലെ വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കും മുന്നറിയിപ്പുമായി The Competition and Consumer Protection Commission (CCPC) ഉപദേശം നല്‍കി.
വാഹനം അംഗീകൃത ഡീലർ സ്റ്റേഷനുകളിൽ അല്ലാതെ പുറത്ത് സർവീസ് ചെയ്യുകയോ, ഒറിജിനൽ അല്ലാത്ത പാർട്സ് ഉപയോഗിക്കുകയുയോ ചെയ്താൽ വാറന്റി നൽകില്ല എന്ന് ഡീലർമാർ പറയുന്നു. ഒപ്പം വാഹനം റിപ്പയർ ചെയ്യാൻ വേണ്ട മുൻകാല വിവരങ്ങൾ, ടൂളുകൾ എന്നിവ അംഗീകൃത ഡീലർമാർ പുറത്തെ ഷോപ്പുകൾക്ക് കൊടുക്കാതിരിക്കുന്നതും പതിവാണ്.
ഇത് ഉപഭോക്താക്കളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്യും. ഇത് പാർട്സുകൾ, സർവീസ് എന്നിവയ്ക്ക് വില ഉയരാൻ കാരണമാകും.രാജ്യത്തെ നിയമത്തിനു എതിരാണ്. ഇത്തരത്തിൽ ഉപഭോക്താക്കളെയും, സ്വതന്ത്രമായി പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകളെയും ബാധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കാൻ ഓഗസ്റ്റ് 6 വരെ ഡീലർമാർക്ക് സമയം നൽകിയിട്ടുമുണ്ട്.
ഒരു വാഹനത്തിന്റെ ഏതെങ്കിലും പാർട്ട് മാറ്റുമ്പോൾ കമ്പനിയുടെ തന്നെ ഒറിജിനൽ ഉപയോഗിക്കണം എന്ന് നിർബന്ധം പിടിക്കരുതെന്നും, ഒറിജിനലിന്റെ നിലവാരം ഉള്ള ഏത് പാർട്ടും ഉപയോഗിക്കാമെന്നും, അത് വാറന്റിയെ ബാധിക്കരുതെന്നും CCPC വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰(യു ക് മി) UCMI community യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.