അയർലൻഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യോഗീദാസ് (38) നിര്യാതനായി

കോര്‍ക്ക്:  അയർലൻഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യോഗീദാസ് (38) നിര്യാതനായി. ഇന്നലെ ഓഗസ്റ്റ് 5 നാണ് അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെട്ടത്.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു യോഗീദാസ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കിംസ് ഹോസ്പിറ്റല്‍, ന്യൂ ഡല്‍ഹിയിലെ എ ഐ ഐ എം എസ്, എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 7 വര്‍ഷം മുമ്പാണ് ഇദ്ദേഹം അയര്‍ലണ്ടില്‍ എത്തിയത്. 2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ഭാര്യയും  മൂന്ന് വയസ്സായ ഒരു മകളുമൊന്നിച്ചു താമസിച്ചു വരവേയാണ് അപ്രതീക്ഷിത വിയോഗം.

അയര്‍ലണ്ടിലെ കോര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന യോഗീ ദാസ് , കോയിന്‍സ് എന്ന കോര്‍ക്കിലെ മലയാളി നഴ്സുമാരുടെ സംഘടയുടെ (Cork Indian Nurses Association, COINNs) ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രധാന പ്രവര്‍ത്തകരില്‍ ഒരാളും ആയിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !