32 കാരിയുടെ ആകസ്മിക മരണം സംഭവത്തിൽ കൊലപാതക അന്വേഷണം

കാർഡിഫ്: യുകെയിലെ കാർഡിഫിലുണ്ടായ വാഹനാപകടത്തിൽ ശ്രീലങ്ക വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ.

നിവുൻഹെല്ലേജ് ഡോണ നിരോധ കലാപ്നി നിവുൻഹെല്ല (32) ആണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരിച്ചത്.

ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 7.37 ന് റിവർസൈഡിലെ സൗത്ത് മോർഗൻ പ്ലേസിലേക്ക് ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി. പാരാമെഡിക്കുകൾ പരമാവധി ശ്രമിച്ചിട്ടും നിരോധ നിവുൻഹെല്ല സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സ്പ്ലോട്ടിലെ സീവാൾ റോഡിൽ വെച്ച്, ഇരയ്ക്ക് പരിചയമുള്ള 37 വയസ്സുള്ള തിസാര വെരാഗലേജ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.  പെന്റ്‌വിൻ സ്വദേശിയായ ഈ യുവാവിനെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കാർഡിഫ് കോടതിയിൽ ഹാജരാക്കി. ഇയാളെ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥർ കൊലപാതക അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !