അയര്‍ലൻഡിൽ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

സ്ലൈഗോ: അയര്‍ലൻഡിൽ പത്തനംതിട്ട  തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി.പി (40) നെ താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. 

സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറർ ആയി ജോലി ചെയ്തുവരികയായിരുന്നു. 2016ൽ അയർലൻഡിൽ എത്തിയ അനീഷ് വിവിധ സ്ഥലങ്ങളില്‍ മുൻപ് ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയർലൻഡിലെ നോർത്ത് വെസ്റ്റേൺ പ്രദേശമായ സ്ലൈഗോയിൽ അനീഷിനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതായി ഗാർഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. 

ഗാർഡയും ആംബുലൻസ് സർവീസും ഉടൻ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്‌ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !