സിന്ദൂർ ആയിരിക്കും ഇനി സർക്കാർ നയം, പാകിസ്താനെയും അമേരിക്കയെയും നേരിടാൻ തന്നെ മോദി

ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല, സിന്ദൂർ ആയിരിക്കും ഇനി സർക്കാർ നയം, പാകിസ്താനെയും അമേരിക്കയെയും  നേരിടാൻ തന്നെ മോദി.

ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി മോദി, 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ നീക്കത്തെ തള്ളുകയും ചെയ്തു. 

ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് മോദി ഇന്ന് ചെങ്കോട്ടയിൽ സംസാരിച്ചത്. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. 

അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യു എസ് സന്ദർശനത്തിനിടെ പാക് സേന മേധാവി ഉയർത്തിയ ഭീഷണിക്കും മോദി കടുത്ത ഭാഷയിൽ മറുപടി നൽകി. ഇത്തരക്കാർക്കെല്ലാം ഓപ്പറേഷൻ സിന്ദൂർ ആയിരിക്കും ഇനി സർക്കാർ നയം എന്ന മുന്നറിയിപ്പ് നൽകിയ മോദി സിന്ധു നദീജല കരാർ സ്വീകാര്യമല്ലെന്നും തീർത്തു പറഞ്ഞു. 

പാകിസ്ഥാനുമായി കൂടുതൽ അടുപ്പത്തിലായി, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്‍റെ നീക്കമടക്കം നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മോദിയുടെ വാക്കുകൾ തെളിയിക്കുന്നു. 

ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ മാസം നടക്കാനുള്ള സാധ്യതയില്ലെന്ന സൂചന കൂടിയാണ് ചെങ്കോട്ടയിൽ മോദി സ്വീകരിച്ച കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !