അയര്‍ലണ്ട് മലയാളി ശ്യാം കൃഷ്ണൻ (37) നിര്യാതനായി

അയര്‍ലണ്ട് മലയാളി ശ്യാം കൃഷ്ണൻ (37)  വാട്ടർഫോർഡിൽ നിര്യാതനായി. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം സംഭവിച്ചത്. 

സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു. 

ഭാര്യ വൈഷ്ണയും രണ്ട് ചെറിയ മക്കളുമാണ് കുടുംബം. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം  കൃഷ്ണൻ. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !