ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് കോർക് ലയൺസ് ജേതാക്കായി

ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് കോർക് ലയൺസ് ജേതാക്കായി 

അയർലണ്ടിലെ കോർക്കിൽ വച്ച് നടന്ന ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2യിൽ Cork Lions Volleyball Club കിരീടം നേടി.

ഫൈനലിൽ, മുൻ ചാമ്പ്യന്മാരായ KVC ഡബ്ലിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി Cork Lions കിരീടത്തിൽ മുത്തമിട്ടു. വിജയികൾക്ക് Tilex സ്പോൺസർ ചെയ്ത 1001 യൂറോയും Everolling Trophyയും സമ്മാനമായി ലഭിച്ചു.

രണ്ടാം സ്ഥാനക്കാർ ആയ KVC ഡബ്ലിനു കോർക് ലയൻസ് വോളിബാൾ ക്ലബ്‌ നൽകിയ 751 യൂറോയും Everolling ട്രോഫിയും ലഭിച്ചു. അതേസമയം, മൂന്നാം സ്ഥാനത്തേക്ക് എത്തിയ Vollyguard Volleyball Clubന് Link Healthcare നൽകുന്ന 501 യൂറോയും ട്രോഫിയും സമ്മാനമായി.

12 കരുത്തരായ ടീമുകൾ തമ്മിൽ നടന്ന കടുത്ത മത്സരങ്ങളുടെ ആവേശത്തിൽ, വ്യക്തിഗത അവാർഡുകളും പ്രഖ്യാപിച്ചു.

  • 🏆 Best Player- ബിബിൻ (Cork Lions)
  • 🏆 Best Setter- സാം (Cork Lions)
  • 🏆 Best Attacker- ജൂലിയൻ (Vollyguard)

ടൂർണമെന്റ് മുഴുവൻ ആവേശകരമായ മത്സരങ്ങളുടെയും ആവേശത്തിൻറെയും നിറവിൽ ആരാധകർക്ക് മനോഹരമായ വോളിബോൾ വിരുന്നൊരുക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !