ഇന്ത്യൻ എംബസിയില്‍ കൺസ്യൂലർ സേവനങ്ങൾക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന അപ്പോയിന്റ്മെന്റ് സേവനം

അയര്‍ലണ്ടില്‍ ഇന്ത്യൻ എംബസിയില്‍ കൺസ്യൂലർ സേവനങ്ങൾക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന അപ്പോയിന്റ്മെന്റ് സേവനം വീണ്ടും അവതരിപ്പിച്ചു. 

2025 ഏപ്രിൽ 01 മുതൽ, അയർലണ്ടിലെ ഡബ്ലിനിലുള്ള ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ തേടുന്നവർക്കായി https://embassyofindia-dublin.youcanbook.me/ ലിങ്ക് വഴി ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം അവതരിപ്പിച്ചു, പിന്നീട് ഇത് പെട്ടെന്ന് പിന്‍വലിച്ചു. ടെക്നിക്കല്‍ error മൂലം ആണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്നാണ് അന്ന് embassy അറിയിച്ചത്. എന്നിരുന്നാലും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ് എന്ന് ഇപ്പോള്‍ embassy official Facebook page ല്‍ വീണ്ടും അറിയിക്കുകയായിരുന്നു.

എംബസി കൗണ്ടറിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന്,  രേഖകൾ ശേഖരിക്കുന്നതിന്, PASSPORT, OCI, BIRTH CERTIFICATE, INTERNATIONAL DRIVING LICENCE, PCC, VISA സേവനങ്ങൾക്കായി ഉൾപ്പെടെയുള്ള മറ്റ് അപ്‌ഡേറ്റുകൾക്ക്, ദയവായി കാണുക: 

PLEASE NOTE THE FOLLOWING UPDATES FOR CONSULAR SERVICES

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !