അയര്‍ലണ്ടില്‍ ഇന്ത്യക്ക് ഇനി പുതിയ അംബാസഡർ, ശ്രീ.അഖിലേഷ് മിശ്ര വിട പറയുന്നു.

അയര്‍ലണ്ടിലെ ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസഡര്‍ ആയ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ശ്രീ.അഖിലേഷ് മിശ്രയ്ക്ക് പകരമായി മനീഷ് ഗുപ്തയെ നിയമിച്ചു. പുതിയ അംബാസഡര്‍  ഉടൻ ചുമതലയേല്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. 

 മനീഷ് ഗുപ്ത, അഖിലേഷ് മിശ്ര

പുതിയ നിയുക്ത അംബാസഡര്‍ മനീഷ് ഗുപ്ത നിലവില്‍ ഇന്ത്യയും ഘാനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഉന്നതതല സന്ദർശനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

പദവി ഒഴിയുമ്പോൾ പഴയ അംബാസിഡർ മാരിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്ന ഒരു ഇന്ത്യൻ ഒഫീഷ്യലിനെ അയർലണ്ടിന് നഷ്ടപ്പെടും. അയർലണ്ടിലെ  ഇന്ത്യൻ സമൂഹവുമായി എപ്പോഴും അടുത്ത് ഇടപഴകാനുള്ള ഒരു അവസരവും മാറ്റി വയ്ക്കാതെ ഒട്ടുമിക്ക വേദികളിലും ഓടിയെത്തിയ അംബാസിഡർ അയർലണ്ടിന്റെ ഇന്ത്യൻ മനസ്സുകളിൽ മറക്കാതെ  എന്നും ഉണ്ടാകും. 

ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഗണിക്കു  നിസ്തുലമായി പരിശ്രമിക്കുകയും അവർക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്‌തു. ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക - വ്യാപാര ബന്ധങ്ങള്‍ ദൃഢമാക്കാനും അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !