അയര്‍ലണ്ടില്‍ ഫിയാന ഫെയിൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജിം ഗാവിൻ വിവാദത്തെ തുടർന്ന് ദയനീയമായി പിന്മാറി.
മുൻ ഡബ്ലിൻ ഗെയിലിക് ഫുട്ബോൾ മാനേജർ ആയിരുന്ന ഗാവിൻ, ഐറിഷ് ഇൻഡിപെൻഡന്റ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, മുൻ വാടകക്കാരന് €3,300 (₹3,00,000 ഓളം) തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് പിന്മാറിയത്.
2009-ൽ ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയിൽ ഗാവിൻ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് ഒരു വാടകക്കാരൻ മാറിയ ശേഷം, ബാങ്കിംഗ് പിശകിനെ തുടർന്ന് വാടക തുക അബദ്ധവശാൽ ഗാവിന്റെ അക്കൗണ്ടിലേക്ക് തുടർന്നും മാസങ്ങളോളം പൊയ്ക്കൊണ്ടിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞു, തുക തിരിച്ചു ചോദിച്ചപ്പോൾ ഗവികറെ ഭാഗത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല എന്നാണ് ആരോപണം.
ഞായറാഴ്ച RTÉ-യുടെ “ദി വീക്ക് ഇൻ പൊളിറ്റിക്സ്” എന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഗാവിൻ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.
“അത് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് സംഭവിച്ചതിൽ എനിക്ക് വളരെ ദുഃഖമുണ്ട്. ഞാൻ അത് പരിശോധിക്കുകയാണ്, അടിയന്തിരമായി അത് കൈകാര്യം ചെയ്യും,” എന്ന് അദ്ദേഹം പറഞ്ഞു.
ഫിയാന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മിഖേൽ മാർട്ടിൻ ഗാവിന്റെ പിന്മാറാൻ തീരുമാനത്തെ പിന്തുണച്ചു.
ഗാവിന്റെ പിന്മാറ്റത്തോടെ, ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങി, സ്വതന്ത്ര, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ കാതറിൻ കോണോളിയും ഫൈൻ ഗേൽ പിന്തുണയോടെ ഹെതർ ഹംഫ്രീസും മാത്രമാണ് ഇപ്പോൾ മത്സര രംഗത്തു ഉള്ളത്.
2025 ഒക്ടോബർ 24 ന് നടക്കുന്ന അയര്‍ലണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥി മൈക്കിൾ ഡി. ഹിഗിൻസിന് പിൻഗാമിയായി ചുമതലയേൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.