അയര്‍ലണ്ടില്‍ തേങ്ങ ഉൽപ്പന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിച്ചു

ഐറിഷ് സൂപ്പർമാർക്കറ്റുകളില്‍ വിൽക്കുന്ന തേങ്ങ ഉൽപ്പന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിച്ചു.

പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആണ് ഇവ അടിയന്തരമായി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ഡൺസ്, ആൽഡി, ടെസ്‌കോ, സൂപ്പർവാലു എന്നിവയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഉണക്കിയ തേങ്ങാ ഉൽപ്പന്നങ്ങൾ ആണ്  Fsai തിരിച്ചുവിളിച്ചത്. എല്ലാ ഉൽപ്പന്നങ്ങളും ഇന്തോനേഷ്യയിൽ നിന്നാണ് ഉത്ഭവിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് fsai.ie/alerts/food

എല്ലാ ചില്ലറ വ്യാപാരികളോടും ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തക്കച്ചവടക്കാർ ബന്ധപ്പെട്ട ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. കാറ്ററിംഗ് കമ്പനികളോട് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് അവ കഴിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !