കോട്ടയം: യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.00 ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസ് സഹായം തേടി പ്രാഥമിക ശുശ്രൂഷകൾ നൽകി ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപാണ് സനൽ യുകെയിൽ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് സനൽ കുടുംബമായി യുകെയിൽ എത്തിയത്.
സോന (12), സേറ (8) എന്നിവരാണ് മക്കൾ. സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് കണ്ണീരോടെ കഴിയുന്ന കുടുംബത്തെ അശ്വസിപ്പിക്കുന്നതിനായി പ്രാദേശിക മലയാളി സമൂഹം ഒപ്പമുണ്ട്. സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.