അയര്‍ലണ്ടിലെ ബസ്സില്‍ സ്യൂട്ട്കേസിനുള്ളിൽ കുടുങ്ങിയ നിലയില്‍ സ്ത്രീയെ കണ്ടെത്തി
അയർലണ്ടിലെ ഗാൽവേ ബസിൽ ഒരു സ്ത്രീ സ്യൂട്ട്‌കേസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു, വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, ഉൾപ്പെട്ട സ്ത്രീ തങ്ങളുടെ സർവീസിലെ "അനധികൃത" യാത്രക്കാരിയാണെന്ന് സിറ്റിലിങ്ക് സ്ഥിരീകരിച്ചു.
ഗാൽവേ ബസിലെ ലഗേജ് കമ്പാർട്ടുമെന്റിൽ ഒരു സ്യൂട്ട്കേസിനുള്ളിൽ ഒരു സ്ത്രീ ഇരിക്കുന്നത് അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളിൽ കാണാം. വീഡിയോയിൽ, സ്യൂട്ട്കേസ് ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതും ഒരു സ്ത്രീയുടെ ശബ്ദം വിളിച്ചു പറയുന്നതും കാണാൻ കഴിയുമെന്ന് റിപ്പോർട്ട് വ്യകതമാക്കി."ഞങ്ങളുടെ സേവനങ്ങളിലൊന്നിൽ അനധികൃത യാത്രക്കാരൻ ഉൾപ്പെട്ട സംഭവം ഞങ്ങൾക്കറിയാം. പോലീസിന്റെ അന്വേഷണത്തിന് ഞങ്ങൾ സഹായിച്ചിട്ടുണ്ട്," എന്ന് സിറ്റിലിങ്ക് വക്താവ് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
വീഡിയോ എടുക്കുന്ന ആൾ സ്യൂട്ട്കേസിന്റെ അടുത്തേക്ക് പോയി അതിന്റെ സിപ്പ് അഴിച്ചപ്പോൾ "ഭ്രമിച്ചതും പേടിച്ചരണ്ടതുമായ" ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു."ആരാണ് നിന്നെ അവിടെ കയറ്റിയത്?" എന്ന് ചോദിക്കുന്ന ഒരു പുരുഷശബ്ദം കേൾക്കാം. ഒടുവിൽ അവൾ സ്യൂട്ട്കേസിൽ നിന്ന് പുറത്ത് ഇറങ്ങി, "ദൈവത്തിന് നന്ദി, ദൈവത്തിന് നന്ദി" എന്ന് വിളിച്ചുപറഞ്ഞു. ബസിനടിയിലെ ലഗേജ് വിഭാഗത്തിലാണ് സ്ത്രീയെ കണ്ടെത്തിയത്. പിന്നെ ആ സ്ത്രീ എഴുന്നേറ്റു ഇരുന്നു മുഖം കൈകളിൽ പൂഴ്ത്തി.
ഒരു സ്ത്രീ സ്യൂട്ട്കേസിൽ ഒളിച്ച് സൗജന്യ യാത്ര നേടാൻ ശ്രമിച്ചു. ആ സ്ത്രീ എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല, പക്ഷേ അവൾ സ്വമേധയാ സ്യൂട്ട്കേസിൽ കയറി, അവർ സൗജന്യ യാത്ര അന്വേഷിക്കുന്നു, പക്ഷേ അത് വിജയിച്ചില്ല, പക്ഷേ ഭാഗ്യവശാൽ, ആരോ സഹായത്തിനായുള്ള അവളുടെ നിലവിളി കേട്ടു. ബസ് ജീവനക്കാരുടെ സഹായത്തോടെ സ്ത്രീ സ്യൂട്ട്കേസിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.
സ്യൂട്ട്കേസിനുള്ളിൽ ബസിനടിയിൽ കുടുങ്ങിയത് തന്നെ ശിക്ഷയായി കാണുകയും പോലീസ് അവളെ വിട്ടയക്കാൻ തീരുമാനിക്കുകയും ചെയ്തു. മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.