അയര്‍ലണ്ടില്‍ കാണാതായ പശുക്കളെ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന, ഒരാള്‍ അറസ്റ്റില്‍

കോർക്ക്: അയര്‍ലണ്ടില്‍ വെസ്റ്റ് കോർക്കിലെ ഫാമിൽ നിന്നും മോഷണം പോയ കന്നുകാലികളെ കണ്ടെത്തി.

കഴിഞ്ഞ മാസം പടിഞ്ഞാറൻ കോർക്കിലെ ഒരു ഫാമിൽ നിന്ന് മോഷ്ടിക്കപ്പെട്ട 30,000 യൂറോ വിലമതിക്കുന്ന 18 കന്നുകാലികളെ കണ്ടെടുത്തതിനെ തുടർന്ന്  31 വയസ്സുള്ള ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു.

ബാലിഡെഹോബിനും സ്കിബ്ബെറീനും ഇടയിലുള്ള കാപ്പമോറിലെ ഒരു ഫാമിൽ 20 ഗാർഡകളും 15 ഓളം കൃഷി വകുപ്പ് ഇൻസ്പെക്ടർമാരും ദിവസം മുഴുവൻ തിരച്ചിൽ നടത്തിയപ്പോഴാണ് മോഷ്ടിക്കപ്പെട്ട 18 ഫ്രീസിയൻ പശുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഡിറ്റക്ടീവുകൾ ആ മനുഷ്യനെ അറസ്റ്റ് ചെയ്തത് .

 18 കന്നുകാലികളെയാണ് ബാലിഡെഹോബ് മേഖലയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം ആയിരുന്നു കന്നുകാലികൾ മോഷണം പോയത്. ഏകദേശം 30,000 യൂറോയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് കർഷകൻ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ടെത്തൽ. ഗാർഡയും കൃഷിവകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കന്നുകാലികളെ കണ്ടെത്തിയത്.

കാണാതായ പശുക്കളെ തന്നെയാണോ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !