അയര്‍ലണ്ടില്‍ ഈ ജീവിത പ്രതിസന്ധിയിൽ നമുക്ക് ഈ കുടുംബത്തെ ചേർത്തുപിടിയ്ക്കാം.. ചെറുതോ വലുതോ.. ആയ ഒരു സഹായം അത് ഇപ്പോള്‍ ഈ കുടുംബത്തിന് അത്യാവശ്യമാണ്.. please Donate..
പ്രിയമുള്ളവരേ,
നമ്മുടെ സുഹൃത്തും വാട്ടർഫോർഡ് വൈക്കിങ്സ് ക്ലബ് അംഗവും വാട്ടർഫോർഡ് നിവാസിയുമായ വിനയ് എബ്രഹാം സഞ്ചരിച്ചിരുന്ന കാർ 2 മാസങ്ങൾക്കു മുൻപ് ഒരു അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന് ഗുരുതരമായ പരുക്കുകൾ നേരിടുകയും ചെയ്തു. ഇപ്പോൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്ന വിനയ് 5 മാസങ്ങൾക്കു മുന്നെയാണ് വാട്ടർഫോർഡിൽ ഭാര്യ ബെൻസി ,2 കുഞ്ഞുകുട്ടികളോടൊപ്പം താമസം ആരംഭിച്ചത്. പെട്ടെന്നുണ്ടായ ഈ അപകടം അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. പൂർണമായും വൈദ്യസഹായത്തിന്റെ പിന്തുണയോടെ ഇപ്പോൾ ഹോസ്പിറ്റലിൽ കഴിയുന്ന വിനയിയുടെ ചികിത്സാസഹായങ്ങൾക്കും രണ്ടു ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണത്തിനുമായി ഒരു GoFund Campaign ആരംഭിക്കുകയാണ് .നമ്മൾ ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ പിന്തുണയും വിനയിയുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത് . ഈ പ്രതിസന്ധിയിൽ നമുക്ക് ഈ കുടുംബത്തെ ചേർത്തുപിടിച്ചു ഈ ഫണ്ട് റൈസ് ക്യാമ്പയ്‌നിൽ പങ്കുചേരാം.
എന്ന്, സ്നേഹത്തോടെ
വൈക്കിങ്സ് കമ്മിറ്റി





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.