അയര്‍ലണ്ടില്‍ അജ്ഞാതര്‍ മാനിന്റെ തലയറുത്തു, ആശങ്ക ഒഴിയാതെ പരിസരവാസികൾ

ന്യൂബ്രിഡ്ജ്: അജ്ഞാതര്‍ ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഫാമില്‍ വളർത്തിയ ആണ്‍ മാനിന്റെ തലയറുത്തു. 

കഴിഞ്ഞ ആഴ്ച ഇവിടെ വളർത്തിയിരുന്ന മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മാനിന്റെ തലയറുത്ത സംഭവം, ഫാമില്‍ എത്തുന്ന ജനങ്ങളെയും സമീപ വാസികളെയും ആശങ്കയിലാഴ്ത്തി. നിലവിൽ 15 മാനുകളെ ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.

ഡബ്ലിനിലെ ഡൊണബേറ്റിലുള്ള ന്യൂബ്രിഡ്ജ് ഹൗസിലും ഫാമിലും മാനിന്റെ തലയറുത്ത സംഭവത്തെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാൻ ഫിംഗൽ കൗണ്ടി കൗൺസിൽ തീരുമാനിച്ചു. ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിലും ഫാമിലും കൂടുതൽ സുരക്ഷ ഒരുക്കും. 

മാനുകളെ പാർപ്പിച്ചിരിക്കുന്ന മേഖലയ്ക്ക് ചുറ്റും സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കും. നിലവിൽ സുരക്ഷാ സംവിധാനങ്ങളിൽ വൈദഗ്ധ്യം ഉള്ള കമ്പനി മേഖലയിൽ പരിശോധന നടത്തി. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ക്യാമറകൾ സ്ഥാപിക്കുക. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !