11 കൗണ്ടികൾക്ക് മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ വിൻഡ് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ പതിനൊന്ന് കൗണ്ടികൾക്ക് മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് നൽകി.

ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ്, ഡൊണഗൽ, ഗാൽവേ, ലീട്രിം, മായോ, സ്ലൈഗോ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ നാളെ വൈകുന്നേരം 4.00 മണിക്ക് ആരംഭിക്കുന്ന ജാഗ്രതാ നിർദ്ദേശം അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. 

തെക്കുപടിഞ്ഞാറൻ  പ്രദേശങ്ങളിൽ ശക്തമായ കാറ്റുണ്ടാകുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളില്‍ തിരമാലകൾ മുകളിലേക്ക് കയറാനും, അയഞ്ഞ വസ്തുക്കൾ സ്ഥാനഭ്രംശം സംഭവിക്കാനും, ചില മരങ്ങളും ശാഖകളും കടപുഴകി വീഴാനും, യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും  സാധ്യതയുണ്ട്. 

രാജ്യവ്യാപകമായി, ഇന്ന്  തെളിഞ്ഞ കാലാവസ്ഥയായിരിക്കും, പ്രധാനമായും അൾസ്റ്ററിൽ മാത്രം മഴ പെയ്യുന്ന സാഹചര്യമുണ്ടാകും

അതേസമയം, വടക്കന്‍ അയര്‍ലണ്ട് കൗണ്ടികൾ ഇന്ന്‌  രാത്രി 9.00 മണി മുതൽ നാളെ രാത്രി 9.00 മണി വരെ മുന്നറിയിപ്പ് പരിധിയില്‍ വരും. 

ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ മെറ്റ് ഓഫീസ് സ്റ്റാറ്റസ് യെല്ലോ റെയിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആൻട്രിം, ഡൗൺ, ടൈറോൺ, ഡെറി എന്നിവിടങ്ങളിലും അർദ്ധരാത്രി മുതൽ നാളെ രാത്രി 9 മണി വരെ യെല്ലോ വിൻഡ് അലേർട്ട് ഉണ്ടായിരിക്കും.

*അൾസ്റ്റർ: ലണ്ടൻഡെറി(ഡെറി), ആൻട്രിം, ഡൗൺ, ടൈറോൺ, അർമാഗ്, ഫെർമനാഗ്, കാവൻ, മോനാഗൻ, ഡൊണഗൽ. 

*മൺസ്റ്റർ: ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്

*കൊണാക്ട്: ഗാൽവേ, ലീട്രിം, മയോ, റോസ്‌കോമൺ, സ്ലൈഗോ 

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.met.ie/warnings

🔰 Read More:

🅱️മോങ്ടണിൽ വർക്കിയെ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, റിപ്പോർട്ട് 

🅱️ അയർലണ്ടിലെ മികച്ച ബാങ്കുകളുടെ പട്ടിക

🅾️ വരുമാന സംരക്ഷണ ഇൻഷുറൻസ് (ഇൻകം പ്രൊട്ടക്ഷൻ ഇൻഷുറൻസ്) എടുക്കാൻ മറക്കരുത്..! 

🅱️MyTaxMate — Your trusted partner in tax refunds. It’s the perfect time to claim your tax refund — and MyTaxMate (MTM) is here to help you with your 2025 tax return, ensuring you receive the maximum refund you’re entitled to. We offer hassle-free, reliable, and affordable tax services, with lowest service charges in Ireland (6% + VAT).

You can also claim refunds for the last 4 years 💵📈
Start your application today: 🔗 Registration.mytaxmate.ie


For more information, contact MyTaxMate:
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !