കോർക്ക് സിറ്റി സെന്ററിൽ പട്ടാപ്പകൽ കത്തി കുത്ത്. കോർക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിൽ ഒന്നിന്റെ നടുവിൽ ഇന്ന് ഉച്ചയ്ക്ക് 12:40 ഓടെയാണ് സംഭവം. ആക്രമണം നടന്ന സ്ഥലത്തേക്ക് ഗാർഡ ഉൾപ്പടെയുള്ള സന്നാഹങ്ങൾ പാഞ്ഞെത്തി. തുടർന്ന് നാൽപ്പത് വയസ്സുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒലിവർ പ്ലങ്കറ്റ് സ്ട്രീറ്റിൽ ഒരു കടയുടെ ഉമ്മറപ്പടിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാളെ കോർക്ക് നഗരത്തിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഗാർഡ വക്താവ് പറഞ്ഞു.
പരിക്കേറ്റയാൾ "ജീവന് ഭീഷണിയല്ലാത്ത പരിക്കുകൾക്ക്" ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഗാർഡ വക്താവ് കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങളോ സംഭവത്തിനടിസ്ഥാനമായ സാഹചര്യങ്ങളോ ഇപ്പോൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.