ഡബ്ലിൻ — അയർലൻഡിന്റെ കായികരംഗത്ത് മലയാളികൾക്ക് വീണ്ടും അഭിമാന നിമിഷം. അയർലൻഡ് യൂത്ത് ക്രിക്കറ്റ് ടീമിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് മൂന്ന് മലയാളി പ്രതിഭകളാണ്.
ഡബ്ലിനിൽ താമസിക്കുന്ന സിദ്ധാർഥ് ബിജു, ശ്രാവൺ ബിജു, ആദിൽ നൈസാം എന്നിവരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഈ മൂന്ന് കളിക്കാരും തുടർച്ചയായി ഇത് രണ്ടാം തവണയാണ് അയർലൻഡ് യൂത്ത് ടീമിൽ ഇടം നേടുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ഡബ്ലിനിലെ ബെല്‍വർദേ കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയായ ആദിൽ ഫിനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമാണ്. സാഗർട്ടി ലെ സിപി ഫോള സ്കൂളിലെ വിദ്യാർത്ഥികളായ ശ്രാവണും സിദ്ധാർഥും ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ് താരങ്ങളാണ്.
- സിദ്ധാർഥ് ബിജു (Under 17) & ശ്രാവൺ ബിജു (Under 15): ഡബ്ലിനിലെ സാഗർട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മക്കളാണിവർ. രണ്ടുപേരും ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (Adamstown Cricket Club) മികച്ച താരങ്ങളും സാഗർട്ടിലെ സിപി ഫോള സ്കൂളിലെ (Coláiste Pobail Fóla) വിദ്യാർത്ഥികളുമാണ്.
- ആദിൽ നൈസാം (Under 17): ഫിംഗ്ലാസിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ കുന്നിൽ പള്ളിക്കൽ നൈസാമിന്റെയും നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥയായ സുനിത ബീഗത്തിന്റെയും മകനാണ്. ഡബ്ലിനിലെ ഫിനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ (Phoenix Cricket Club) കളിക്കാരനായ ആദിൽ ബെൽവെദെരെ കോളേജിലെ (Belvedere College) അഞ്ചാം വർഷ വിദ്യാർത്ഥിയാണ്.
- U17 കെൽറ്റിക് കപ്പ് (Celtic Cup): സ്കോട്ട്ലാൻഡിനെതിരെയുള്ള മത്സരങ്ങൾക്കായി സിദ്ധാർഥും ആദിലും അടങ്ങുന്ന U17 അയർലൻഡ് ടീം സ്കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോവിലേക്ക് തിരിക്കും.
- U15 ബി.എ ഫെസ്റ്റിവൽ (BA Festival): ഇംഗ്ലണ്ടിൽ വെച്ചു നടക്കുന്ന പ്രശസ്തമായ ടൂർണമെന്റിൽ അയർലൻഡിനായി പാഡണിയാനുള്ള കഠിന പരിശീലനത്തിലാണ് ശ്രാവൺ ബിജു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.