അയർലണ്ടിൽ പാമ്പിനെ കാണുമ്പോൾ അത് വാർത്തകളിൽ നിറഞ്ഞിരിക്കുന്നു, അതായത് അയർലണ്ട് പാമ്പില്ല രാജ്യമാണ്. അവിടെ പാമ്പ് വന്യ ജീവി അല്ല വളർത്തു മൃഗമാണ്.
ലൈൻസ്റ്റർ (Leinster) നദിയിൽ ചത്ത പാമ്പുകളെയും ഒരു താടിവാലൻ ഉടുമ്പിനെയും (Bearded Dragon) ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അയർലൻഡിലെ കൗണ്ടി വിക്ലോയിലുള്ള (County Wicklow) ടിന്നഹിഞ്ച് പ്രദേശത്തെ സ്ലാനി നദിയിലാണ് (River Slaney) ഈ വിദേശ ഇനം ജീവികളുടെയും ഒരു മാനിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 2026 ജൂലൈ 18 ശനിയാഴ്ചയാണ് വഴിയാത്രക്കാരൻ ഒരാൾ നദിയിൽ ചീഞ്ഞഴുകിയ നിലയിൽ ഇവയെ കണ്ട് അധികൃതരെ വിവരമറിയിച്ചത്. പാലത്തിന് മുകളിൽ നിന്ന് ഇവയെ നദിയിലേക്ക് നേരിട്ട് വലിചെറിഞ്ഞതാണെന്ന് ഗാർഡ (Gardaí - ഐറിഷ് പോലീസ്) സംശയിക്കുന്നു.
- രണ്ട് ചത്ത പാമ്പുകൾ: ഇതിൽ ഒരു വലിയ മലമ്പാമ്പും (Python) ഉൾപ്പെടുന്നു.
- ഒരു താടിവാലൻ ഉടുമ്പ് (Bearded Dragon): വളർത്തുമൃഗമായി സാധാരണയായി വളർത്തുന്ന ഒരു തരം പല്ലി.
- മറ്റ് ചെറിയ ഉരഗങ്ങൾ: ഒരു ചെറിയ പല്ലിയും ഒരു സലാമാണ്ടറും (Salamander).
- ഒരു മാൻ: ഈ ജീവികൾക്കൊപ്പം ഒരു മാനിന്റെ ശവവും കണ്ടെത്തിയിട്ടുണ്ട്.
- മാറ്റൽ: ജലമലിനീകരണ പ്രശ്നമായി കണക്കാക്കി വിക്ലോ കൗണ്ടി കൗൺസിൽ 2026 ജൂലൈ 21 ചൊവ്വാഴ്ചയോടെ ഈ മൃതദേഹങ്ങൾ നദിയിൽ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തു.
- മേൽനടപടികൾ ഇല്ല: നിലവിൽ ഈ സംഭവത്തിൽ ഏജൻസികളൊന്നും അന്വേഷണം നടത്തുന്നില്ല. മൃഗങ്ങളോട് ക്രൂരത കാണിച്ചതിന് നേരിട്ടുള്ള തെളിവുകളില്ലെന്നും, വിദേശയിനം ഉരഗങ്ങൾ തങ്ങളുടെ നിയമപരിധിയിൽ വരില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.