ഏതൻസ്: ഷവറില്‍ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം. അയർലൻഡ് സ്വദേശിയായ അലക്സ് മക്കീയാണ് മരിച്ചത്. അമ്മയുടെ നാടായ ഗ്രീസില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു അലക്സ്.
ഗ്രീസിലെ കീമോലോസിലെ വസതിയില്‍ വച്ചാണ് അപകടമുണ്ടായത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് അലക്സ്. അപകടം നടക്കുന്ന സമയത്ത് അലക്സ് താമസിച്ചിരുന്ന വീട്ടില്‍ അമ്മയും ഉണ്ടായിരുന്നു. ഇവർക്കും ഷോക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെടുകയായിരുന്നു.കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലെ വയറിംഗ് തകരാറും ഫ്യൂസ് ബോക്സിലെ സുരക്ഷാ വാല്‍വിനുണ്ടായ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.