വിമാന യാത്രയില്‍ "ഞരമ്പ് രോഗം" മലയാളി യുവാവിന് ബ്രിട്ടനിൽ ശിക്ഷ,

സഹയാത്രികയായ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്ത കേസിൽ 27കാരനായ മലയാളി യുവാവിന് ബ്രിട്ടനിൽ ശിക്ഷ. ബ്രിട്ടോ ലോറൻസിനെയാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ന്യൂകാസിലിലേക്ക് ദുബായില്‍ നിന്നും നടത്തിയ വിമാനയാത്രയ്ക്കിടെയാണ് സംഭവം. 

സംഭവത്തിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 18 മാസത്തെ കമ്മ്യൂണിറ്റി ശിക്ഷയും 150 മണിക്കൂർ സാമൂഹ്യ സേവനവും കോടതി വിധിച്ചു.കൂടാതെ ഏകദേശം 914 പൗണ്ട് കോടതി ചെലവും നഷ്ടപരിഹാരവും നൽകാനും നിർദേശിച്ചു.

വിമാനത്തിനുള്ളിൽ നിന്ന് ഇരകൾക്ക് ഒഴിഞ്ഞുമാറാൻ സാധിക്കാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം പ്രവൃത്തി നടത്തിയതും തൊട്ടടുത്ത് പിഞ്ചുകുഞ്ഞ് ഉണ്ടായിരുന്നതും കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി ഡിസ്ട്രിക്ട് ജഡ്ജ് കേറ്റ് മീക്ക് നിരീക്ഷിച്ചു. ബയോടെക്നോളജി എൻജിനീയറായ ബ്രിട്ടോ ലോറൻസ് പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് വിസയിൽ യുകെയിൽ ജോലി ചെയ്യുകയായിരുന്നു. വിമാനയാത്രയ്ക്കിടെ നടന്ന സംഭവത്തിൽ യാത്രക്കാർക്കുണ്ടായ മാനസിക അസ്വസ്ഥതയും കോടതി പരിഗണിച്ചു. കേസിലെ ശിക്ഷയോടെ പൊതുസ്ഥലങ്ങളിലെ ഇത്തരം ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശന നിലപാടാണ് ബ്രിട്ടീഷ് കോടതി സ്വീകരിച്ചതെന്ന് വ്യക്തമാകുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !