യുവ മലയാളി നഴ്‌സ് ഏയ്ഞ്ചൽ ജെറോം (28) അന്തരിച്ചു; ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മടക്കം

ലണ്ടൻ / പത്തനംതിട്ട — യുകെയിൽ മലയാളി നഴ്‌സായ പത്തനംതിട്ട നാരങ്ങാനം സ്വദേശി ഏയ്ഞ്ചൽ ജെറോം (28) അന്തരിച്ചു. 

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏയ്ഞ്ചലിന്റെ മടക്കം

യുകെയിലെ ബാസിൽഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ (Basildon University Hospital) നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഏയ്ഞ്ചൽ.

പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് മാത്യു ജോർജ്ജിന്റെയും (മോനി) ഡെയ്സിയുടെയും മകളാണ്. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ ജെറോം ജെറിയാണ് ഭർത്താവ്. ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുണ്ട്.

ശനിയാഴ്ച പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യുകെ  ബാസിൽഡൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞ ഏയ്ഞ്ചലിന്റെ വിയോഗത്തിൽ യുകെയിലെ മലയാളി സമൂഹവും നാട്ടുകാരും ബന്ധുക്കളും വലിയ ആഘാതത്തിലാണ്. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network