വെള്ളപ്പൊക്ക ദുരിതബാധിതർക്കായി പാലായിൽനിന്ന് അവശ്യസാധനങ്ങൾ എത്തിച്ച് BJP

പാലാ: കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പാലായിലും പരിസര പ്രദേശങ്ങളിലും ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കൈമാറി.

പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. അനീഷ് ജി., മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി.ആർ., ദീപു, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, അനിൽകുമാർ, കൊഴുവനാൽ എന്നിവർ ചേർന്ന് ശേഖരിച്ച സാധനങ്ങൾ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. ശശികുമാറിന് കൈമാറി.

വെള്ളപ്പൊക്കബാധിത മേഖലകളിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് സാധനങ്ങൾ ശേഖരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !