ഡബ്ലിൻ M50-ൽ വാഹനാപകടം: ഒമ്പത് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഡബ്ലിൻഞായറാഴ്ച പുലർച്ചെ M50 മോട്ടോർവേയിലുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പുലർച്ചെ ഏകദേശം 5:30 ഓടെയാണ് ഫിർഹൗസിലെ ജംഗ്ഷൻ 12-ന് സമീപം M50 സൗത്ത്‌ബൗണ്ടിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായി എമർജൻസി സർവീസുകൾക്കും ഗാർഡയ്ക്കും വിവരം ലഭിക്കുന്നത്. എട്ട് ആൺകുട്ടികൾ സഞ്ചരിച്ചിരുന്ന ഒരു കാർ തെറ്റായ ദിശയിലൂടെ (wrong way) വന്ന്, എതിരെ വന്ന മറ്റൊരു വാഹനവുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ആദ്യത്തെ വാഹനത്തിലുണ്ടായിരുന്ന എട്ട് യുവാക്കൾക്കും പരിക്കേൽക്കുകയും ഇവരെ വിവിധ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഇരുപതുകളിലെത്തിയ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ഗാർഡ ഫോറൻസിക് സംഘത്തിന് പരിശോധന നടത്തുന്നതിനായി ജംഗ്ഷൻ 11-നും 12-നും ഇടയിലുള്ള M50 സൗത്ത്‌ബൗൺഡ് റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. പുലർച്ചെ 5:00 നും 5:30 നും ഇടയിൽ ഈ വഴി കടന്നുപോയ ഡ്രൈവർമാരിൽ നിന്നോ, പ്രത്യേകിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ ഉള്ളവരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കാൻ താല ഗാർഡ സ്റ്റേഷൻ (Tallaght Garda Station) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !