മിൽപിറ്റാസ്, കാലിഫോർണിയ — പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ ദാരുണ സംഭവത്തിൽ, കാലിഫോർണിയയിലെ മിൽപിറ്റാസിൽ രണ്ട് മലയാളി യുവതികൾ ക്രൂരമായി കൊല്ലപ്പെട്ടു.
(അഞ്ജന (35), ആൻ മേരി മാത്യു (35), വലത്ത് പ്രതി അനില)
വെള്ളിയാഴ്ച നടന്ന ഈ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും മലയാളിയുമായ അനില എന്ന യുവതിയെ പ്രാദേശിക പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ മണ്ണുത്തി മുടിക്കോട് സ്വദേശികളായ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം ചിങ്ങവനം സ്വദേശി ജേക്കബിന്റെ (മിഥുൻ) ഭാര്യയുമായ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബന്ധുക്കളിൽ നിന്നും പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇവർ ഒരു അപാർട്ട്മെന്റിലായിരുന്നു ഇവർ കുടുംബമായി താമസിച്ചിരുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യുവിനെ അപാർട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. രണ്ട് പെൺകുട്ടികളാണ് ആനിനുള്ളത്. ഇരുവരുടേയും സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
മൂന്ന് കുടുംബങ്ങളും താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്:
- ആദ്യ കൊലപാതകം: പ്രതിയായ അനില, ആൻ മേരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി അവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഫ്ലാറ്റിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ആന്നിന്റെ മൃതദേഹം കണ്ടെത്തിയത്.
- കാറിടിപ്പിച്ചുള്ള കൊലപാതകം: ഇതിന് പിന്നാലെ അനില, അഞ്ജനയെ ഫോണിൽ വിളിച്ച് ഫ്ലാറ്റിന്റെ താഴത്തെ നിലയിലേക്ക് വിളിച്ചുവരുത്തി. അഞ്ജന താഴേക്ക് ഇറങ്ങി വന്നയുടൻ പ്രതി കാറിടിപ്പിച്ചു കൊലപ്പെടുത്തുകയും വാഹനം നിർത്താതെ ഓടിച്ചുപോവുകയുമായിരുന്നു.
കുറ്റകൃത്യം പുറത്തറിഞ്ഞത് ഇങ്ങനെ
ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ജനയുടെ ഭർത്താവ് വിജീഷ്, അതിവേഗം ഓടിച്ചുപോയ വാഹനം തിരിച്ചറിയുകയും ഉടൻ തന്നെ ആന്നിന്റെ ഭർത്താവ് ജേക്കബിനെ വിവരമറിയിക്കുകയുമായിരുന്നു. ജേക്കബ് ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോഴാണ് ആൻ മേരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അന്വേഷണം പുരോഗമിക്കുന്നു
കൊല്ലപ്പെട്ടവരും പ്രതിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ ഒന്നിച്ച് സമയം ചിലവഴിക്കാറുണ്ടായിരുന്നതായും അടുത്തിടെ ഒന്നിച്ച് ഓണാഘോഷത്തിൽ പങ്കെടുത്തതായും വിവരമുണ്ട്. ജോലി സംബന്ധമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, കൃത്യമായ കൊലപാതക കാരണം (Motive) പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പ്രാദേശിക പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.