ജിറ്റോ ആന്റണിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി സഹായമഭ്യർത്ഥിച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷന്‍

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിൽ അന്തരിച്ച മലയാളി യുവാവ് ജിറ്റോ ആന്റണിയുടെ (41) ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി സഹായമഭ്യർത്ഥിച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA).

ചികിത്സയിലിരിക്കെ  അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി കളപ്പുരയ്ക്കൽ ജിറ്റോ ആന്റണി (41) ആണ് മരണമടഞ്ഞത്. അസുഖബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് (25/09/2026) രാവിലെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്. ഭാര്യ ജോഷീല ജിറ്റോ വാട്ടർഫോർഡിൽ നഴ്സായി ജോലി ചെയ്യുന്നു. 

വാട്ടർഫോർഡ് മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജിറ്റോയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഭാര്യ ജോഷീലയും രണ്ട് കൊച്ചുകുട്ടികളുമടങ്ങുന്നതാണ് കുടുംബം.

ജിറ്റോയുടെ ഭൗതികശരീരം ജന്മനാടായ കേരളത്തിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തുന്നതിനും, ഈ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തെ താങ്ങുന്നതിനുമായി അസോസിയേഷന്റെ നേതൃത്വത്തിൽ ഗോഫണ്ട്മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്..

​💔 Help Us Bring Jitto Antony Home

​Dear Friends,

​With heavy hearts, we share the passing of Jitto Antony (41) in Waterford, Ireland—a dear friend of our Waterford Malayalee community. He leaves behind his grieving wife, Josheela, and their two young children.

​The Waterford Malayalee Association (WMA) is appealing for support to help bring Jitto back to his hometown in Kerala for his final rites, and to support his family during this heartbreaking time.

​🔗 Donate & Share (through WhatsApp only): https://gofund.me/12c3a56f4

​All funds raised go directly to his wife Josheela's bank account. Please consider donating and keeping the family in your prayers 🙏❤️.Thank you for your kindness and generosity.

​With gratitude,

Waterford Malayalee Association

 🔗 Donate & Share (through WhatsApp only): https://gofund.me/12c3a56f4

സമാഹരിക്കുന്ന തുക പൂർണ്ണമായും ജിറ്റോയുടെ ഭാര്യ ജോഷീലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സുമനസ്സുകളായ പ്രവാസികൾ തങ്ങളാലാവുന്ന പിന്തുണ നൽകണമെന്നും, ധനസമാഹരണ ലിങ്ക് വാട്സാപ്പ് വഴി മാത്രം പ്രചരിപ്പിക്കണമെന്നും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ അഭ്യർത്ഥിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !