ആശയവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക സഞ്ചാർ സാഥി (Sanchar Saathi) പോർട്ടൽ വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്.
വ്യാജ സിം കാർഡുകൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മൊബൈൽ കണക്ഷനുകൾ പരിശോധിക്കേണ്ട വിധം:
- വെബ്‌സൈറ്റ് സന്ദർശിക്കുക: ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ sancharsaathi.gov.in
- സേവനം തിരഞ്ഞെടുക്കുക: ഹോം പേജിലുള്ള 'Know Your Mobile Connections' (TAFCOP) https://tafcop.sancharsaathi.gov.in/telecomUser/ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ നൽകുക: നിങ്ങളുടെ നിലവിലുള്ള 10 അക്ക മൊബൈൽ നമ്പറും സ്ക്രീനിൽ കാണുന്ന സുരക്ഷാ ക്യാപ്‌ചയും (Captcha) രേഖപ്പെടുത്തുക.
- ഒ.ടി.പി വെരിഫിക്കേഷൻ: 'Validate Captcha' നൽകിയ ശേഷം നിങ്ങളുടെ ഫോണിലേക്ക് വരുന്ന OTP നമ്പറും നൽകി ലോഗിൻ ചെയ്യുക.
- കണക്ഷനുകൾ കാണുക: ഇപ്പോൾ നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് എടുത്തിട്ടുള്ള മുഴുവൻ മൊബൈൽ നമ്പറുകളുടെയും ലിസ്റ്റ് സ്ക്രീനിൽ തെളിയും.
വ്യാജ നമ്പറുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങളുടെ ലിസ്റ്റിൽ നിങ്ങൾ അറിയാത്തതോ നിലവിൽ ഉപയോഗിക്കാത്തതോ ആയ നമ്പറുകൾ ഉണ്ടെങ്കിൽ അവ വെബ്‌സൈറ്റ് വഴി തന്നെ റിപ്പോർട്ട് ചെയ്യാം:
- Not My Number: ലിസ്റ്റിലുള്ള നമ്പർ നിങ്ങളുടേതല്ലെങ്കിൽ ഈ ഓപ്ഷൻ ഉപയോഗിച്ച് അധികൃതർക്ക് റിപ്പോർട്ട് ചെയ്യാം. ഇത് വഴി ആ സിം ബ്ലോക്ക് ചെയ്യപ്പെടും.
- Not Required: മുൻപ് നിങ്ങൾ ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ ആവശ്യമില്ലാത്തതുമായ നമ്പറുകൾ ഒഴിവാക്കാൻ ഈ ഓപ്ഷൻ ഉപയോഗിക്കാം.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.