Rathfarnham 5k റോഡ് റേസ്: ഞായറാഴ്ച ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തും

ഡബ്ലിൻ: സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന Rathfarnham  5k റോഡ് റേസുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലും ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 

ഞായറാഴ്ച രാവിലെ ഏകദേശം 8:00 മണി മുതൽ ആരംഭിക്കുന്ന നിയന്ത്രണങ്ങൾ രാവിലെ 11:00 മണിയോടെ പൂർണ്ണമായും ഒഴിവാക്കി റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുക്കും.

പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള റോഡുകൾ:

  • ദൊദ്ദർവ്യൂ റോഡ് (Dodderview Road)
  • Rathfarnham റോഡ് (നഗരത്തിലേക്കുള്ള ദിശ - Inbound to city centre)
  • ടെറന്യൂർ പ്ലേസ് (ടെമ്പിൾലോഗ് വില്ലേജ് ഭാഗത്തേക്കുള്ള ദിശ - Outbound towards Templeogue Village)
  • ടെമ്പിൾലോഗ് റോഡ് (ടെമ്പിൾലോഗ് വില്ലേജ് ഭാഗത്തേക്കുള്ള ദിശ - Outbound towards Templeogue Village)
  • സ്പ്രിംഗ്ഫീൽഡ് അവന്യൂ (Springfield Avenue)

മത്സരം നടക്കുന്ന സമയത്ത് താൽക്കാലിക നിയന്ത്രണങ്ങളും ട്രാഫിക് വഴിതിരിച്ചുവിടലുകളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ വാഹനയാത്രക്കാർ ഈ വഴികൾ പരമാവധി ഒഴിവാക്കണമെന്നും യാത്രകൾക്കായി കൂടുതൽ സമയം കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, മത്സര സമയത്ത് ഡബ്ലിൻ ബസ്/ടി.എഫ്.ഐ (Dublin Bus/TFI) സർവീസുകൾക്കും പ്രത്യേക വഴിതിരിച്ചുവിടലുകൾ ഉണ്ടായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !