കോർക്ക് : അയര്‍ലണ്ടില്‍ ഇന്ത്യൻ വംശജനായ 9 വയസ്സുകാരന് നേരെ ആക്രമണം, തലയ്ക്ക് ഗുരുതര പരിക്ക്.
അയർലണ്ടിലെ കൗണ്ടി കോർക്കിൽ ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കുട്ടിയെ 15 വയസ്സുകാരായ കൗമാരക്കാര്‍ കല്ലെറിഞ്ഞു പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ ചങ്ങനാശ്ശേരി സ്വദേശിയുടെ മകനാണ് ആക്രമിക്കപ്പെട്ടത്. മകൻ മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്നെന്നും, യാതൊരു പ്രകോപനവുമില്ലാതെ 15 വയസ്സുകാര്‍ കല്ലെറിയാൻ തുടങ്ങിയെന്നും പറയുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ കുട്ടിയെ രക്തം വാർന്ന നിലയിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആക്രമണം നടത്തിയ കൗമാരക്കാരെ ഗാർഡ (അയർലൻഡ് പോലീസ്) തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് ഈ കൗമാരക്കാര്‍ എന്നും പറയപ്പെടുന്നു. സംഭവ സ്ഥലത്തെത്തിയ അന്വേഷണ സംഘം കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. വംശീയ ആക്രമണ സാധ്യത പോലീസ് പരിശോധിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.