സ്ലൈഗോ: സ്ലൈഗോയില്‍ മരണപ്പെട്ട തിരുവല്ല വള്ളംകുളം സ്വദേശിയും ഗീവാഘിലെ താമസക്കാരനുമായ അനീഷ് ടി. പി. (41) യ്ക്ക് ഐറിഷ് സമൂഹം വിട നല്‍കി.
സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലില്‍ ഓഗസ്റ്റ് 17 ഞായര്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടന്ന പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അനീഷിനെ ഒരു നോക്ക് കാണാന്‍ എത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ലൂനമഹോണ്‍ ലേണിംഗ് ഡിസബിലിറ്റി സര്‍വീസസില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. അതിനിടെയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016ൽ അയർലൻഡിൽ എത്തിയ അനീഷ് വിവിധ സ്ഥലങ്ങളില്‍ മുൻപ് ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിയോടെയാണ് അയർലൻഡിലെ നോർത്ത് വെസ്റ്റേൺ പ്രദേശമായ സ്ലൈഗോയിൽ അനീഷിനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതായി ഗാർഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. ഗാർഡയും ആംബുലൻസ് സർവീസും ഉടൻ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു
ഏതാനും വര്‍ഷത്തോളം ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞതിന്റെ മാനസിക സംഘര്‍ഷത്തിലായിരുന്നു അനീഷ് എന്നും പറയപ്പെടുന്നു. മരണപ്പെട്ടത്തിനുണ്ടായ കാരണം ഗാര്‍ഡ അന്വേഷിച്ചു വരികയാണ്.
കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ആഗ്രഹപ്രകാരം, അനീഷിന്റെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.