ഫ്ലോറിസ് കൊടുങ്കാറ്റിന് മുന്നോടിയായി എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന്റെ അവസാനത്തിൽ സ്റ്റോം ഫ്ലോറിസ് യുകെയിൽ നിന്ന് അയർലണ്ടിലേക്ക് എത്തും. സ്ട്രോം ഫ്ലോറിസിന് മുന്നോടിയായി എട്ട് കൗണ്ടികൾക്ക് മഞ്ഞ സ്റ്റാറ്റസ് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.


കാലാവസ്ഥാ മുന്നറിയിപ്പുകൾ
  • സ്റ്റാറ്റസ് മഞ്ഞ : ക്ലെയർ, ഗാൽവേ, മയോ,സ്ലൈഗോ എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മെറ്റ് ഐറാൻ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
  • സ്റ്റാറ്റസ് മഞ്ഞ കാവൻ, ഡൊണഗൽ, മോനാഗൻ, ലീട്രിം എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ വൈകുന്നേരം 4 മണി വരെ കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരിക്കും.
  • സ്റ്റാറ്റസ് മഞ്ഞ ഡൊണഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ  തിങ്കൾ  4 മണി മുതൽ വൈകുന്നേരം 4 മണി വരെ മഴ മുന്നറിയിപ്പ് ഉണ്ടായിരിക്കും.
  • സ്റ്റാറ്റസ് യെല്ലോ: വടക്കൻ അയർലണ്ടിലെ ആറ് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ മഴയും കാറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ബ്രിട്ടണിലും ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 6 മുതൽ ചൊവ്വാഴ്ച രാവിലെ 6 വരെയാണ് ഇത് പ്രാബല്യത്തിൽ വരിക.

കാറ്റുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുന്നതിൽ ബുദ്ധിമുട്ട്, മരങ്ങൾ കടപുഴകി വീഴൽ, അയഞ്ഞ വസ്തുക്കൾ പറന്നു പോകൽ, വൈദ്യുതി തടസ്സങ്ങൾ, തിരമാലകൾ  എന്നിവ അനുഭവപ്പെടാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.

മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കവും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

അയർലണ്ടിൽ, മെറ്റ് ഐറാൻ നൽകുന്ന സ്റ്റാറ്റസ് യെല്ലോ വെതർ അലേർട്ടുകൾ, പ്രാദേശിക തലത്തിൽ അപകടകരമായേക്കാവുന്ന കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ പൊതുജനങ്ങൾക്ക് ഭീഷണിയല്ല. ഈ അലേർട്ടുകളുടെ ഉദ്ദേശ്യം, അവരുടെ സ്ഥാനം അല്ലെങ്കിൽ പ്രവർത്തനം കാരണം അപകടസാധ്യതയുള്ളവരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഉപദേശിക്കുക എന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !