ഇന്ത്യക്കാര്‍ അഭയാര്‍ത്ഥികള്‍ ആകുന്നുവോ..?

ഇന്ത്യക്കാര്‍ അഭയാര്‍ത്ഥികള്‍ ആകുന്നുവോ..? 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകളിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതിനെത്തുടർന്ന്, കുടിയേറ്റക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ശരിയായ വഴിയിലൂടെ ആയിരിക്കണമെന്ന് ന്യൂസിലൻഡ് ഇമ്മിഗ്രേഷൻ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥി ക്ലെയിമുകളുടെ ആകെ എണ്ണം 2022-ൽ 69 ആയിരുന്നത്, 2024-ൽ 1,079 ആയി ഉയർന്നു. ന്യൂസിലാൻഡ് ഇമ്മിഗ്രേഷന് പല രാജ്യങ്ങളിൽ നിന്ന് അകെ ലഭിച്ച ക്ലെയിമുകളുടെ എണ്ണമായ 2,396-ൽ, 1,079 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവരുടെ ആണെന്നാണ് ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത.

അഭയാർത്ഥി ക്ലെയിമുകൾ ചെയ്യിക്കാൻ ഇന്ത്യയിൽ നിന്ന് ഏജൻസികൾ പരിശീലനം നൽകിയാണ് സന്ദർശക വിസ എടുത്തു നൽകി ന്യൂസിലാൻഡിലേക്ക് വിമാനം കയറ്റുന്നത്. ഇത് അപകടകരമായ വസ്തുതയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങൾ പ്രത്യേകിച്ച് രാഷ്ട്രീയമായി ആളുകളെ കുടിയിറക്കുന്ന രീതി പിന്തുടരുന്നവരല്ല എന്നിരുന്നാലും ന്യൂസിലാൻഡിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഈ പറഞ്ഞ രാജ്യങ്ങളിൽ നിന്നാണ്.

2015 മുതൽ ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകളുടെ എണ്ണം വാർഷിക ശരാശരിയേക്കാൾ ഏകദേശം 20 മടങ്ങ് വർദ്ധിച്ചു. കുത്തനെയുള്ള ഈ വർദ്ധനവ് വന്നതാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രദ്ധ കൂടുതലായി ഇതിലേക്ക് തിരിയാൻ കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !