ബാലരറ്റ് കേരളൈറ്റ്സ് ഫൗണ്ടേഷൻ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മെൽബൺ: ബാലരറ്റ് കേരളൈറ്റ്സ് ഫൗണ്ടേഷൻ ഓഫ് ഓസ്ട്രേലിയയുടെ (BKFA) 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 



ഷിന്റോ ജോൺ (ചെയർമാൻ), ജേക്കബ് തോമസ് ഉമ്മൻ (വൈസ് ചെയർമാൻ), സെമിന ജോർജ് (വൈസ് ചെയർപേഴ്സൺ), ഷിജു കുരുവിള (സെക്രട്ടറി), ലൗലി ജോസഫ് (ജോയിന്റ് സെക്രട്ടറി), വിമോൽ ടി.ആർ. (ജോയിന്റ് സെക്രട്ടറി), രാജേഷ് മോമ്പിലി (ട്രഷറർ), ദേവസ്യാ വർക്കി (ജോയിന്റ് ട്രഷറർ), ഉല്ലാസ് ജോസ് (കമ്മ്യൂണിറ്റി സർവീസ് കോർഡിനേറ്റർ), ജെറിൻ ജോയ് (PRO), നവീൻ തോമസ് (PRO) എന്നിവരാണ് ഭാരവാഹികൾ.


പുതിയ കമ്മിറ്റി അംഗങ്ങളായി ബിജു ജോസ്, സൂരജ് കാസ്ട്രോ, ജിനോ ജോസഫ്, ജയ്നി ബിജു, റോയ് തോമസ്, ബിൻസു ബേബി, മനോജ് പി.എം., ജോജോ കുരിയൻ, തോമസ് ബേബി, മോണിഷ് ഫിലിപ്പ് മാത്യു, ബിബിൻ ദാസ്, സെലസ്റ്റിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ ടീമിന് ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നതായും, വരാനിരിക്കുന്ന ഓണം 2025 ഉൾപ്പെടെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നൽകി സംഘടനയെ മുന്നോട്ട് നയിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !