ആക്രമണം അവസാനിക്കുന്നില്ല, ഇന്നലെയും ആക്രമണം, ഓഗസ്റ്റ് 13-ന് വീണ്ടും പ്രതിഷേധ റാലി

ഡബ്ലിൻ: അയര്‍ലണ്ടിലെ ഇന്ത്യക്കാരനെ ഇന്നലെയും  നേരെ ആക്രമിച്ചു.

ഡബ്ലിൻ 8-ലെ ഹിൽട്ടൺ ഹോട്ടലിന് സമീപം ഓഗസ്റ്റ്  6 ന് ഇന്നലെ ഡബ്ലിൻ 2-ലെ അനന്താര ദി മാർക്കർ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുന്ന ലക്ഷ്മൺ ദാസ് എന്ന 21 വർഷമായി അയർലണ്ടിൽ താമസിക്കുന്ന വ്യക്തിയാണ് അക്രമത്തിന്  ഇരയായത്.

മൂന്ന് വ്യക്തികൾ ചേർന്ന് നടത്തി ആക്രമണത്തില്‍ ലക്ഷ്മണിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായ പരിക്കുകൾ ഏറ്റു. ലക്ഷ്മൺ ദാസിനെ സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചി ചിരിക്കുകയാണ് 

കൂടാതെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പാസ്‌പോർട്ട്, 2600 യൂറോ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ഞെട്ടലിലും വലിയ വേദനയിലുമാണ് അദ്ദേഹമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

 

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തെത്തിയ ഗാർഡ ഔദ്യോഗിക നടപടികൾ സ്വീകരിച്ചു വെങ്കിലും ഈ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഗാർഡ അന്വേഷണം തുടരുകയാണെങ്കിലും, ഇത്തരം സംഭവങ്ങൾ തടയാൻ കൂടുതൽ പോലീസ് സാന്നിധ്യവും ശക്തമായ നടപടികളും ആവശ്യമാണെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വംശീയതയ്ക്കെതിരെ ശബ്ദമുയർത്താൻ ദേശി കമ്മ്യൂണിറ്റി ഓഗസ്റ്റ് 13-ന് 1PM ഡബ്ലിനിലെ Department of the Taoiseach മന്ദിരത്തിന് മുന്നിൽ Desi Community Against Racism പ്രതിഷേധം സംഘടിപ്പിക്കും ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനും വംശീയ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനും  അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യൻ വംശജർക്കെതിരെ ഡബ്ലിനിലും മറ്റ് കൗണ്ടികളിലും ആക്രമണങ്ങൾ വർദ്ധിച്ചു. ചിലര്‍ പറയുന്നില്ല, മറ്റു ചിലര്‍ പേടിച്ച് ആണ് പുറത്ത്‌ ഇറങ്ങുന്നത്.

ഈ സാഹചര്യത്തില്‍, അയര്‍ലണ്ടില്‍ ഇന്ത്യൻ എംബസി ഇന്ത്യന്‍ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം മാത്രം പോര, സുരക്ഷിതമായ ജീവിതത്തിന്  കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍  വേണം എന്നാണ് ദേശീ സമൂഹത്തിന്റെ ആവശ്യം.

ഇന്ത്യൻ എംബസി നിര്‍ദേശം ഇപ്രകാരം പറയുന്നു: “വിജനമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ, യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും സുരക്ഷയ്ക്കായി ഉചിതമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യണം,” 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !