ഓണസദ്യ ആകാശത്തും! ഓണത്തിന് വിമാനത്തില്‍ ഇലയിട്ട് സദ്യ കഴിക്കാം

കൊച്ചി: ഓണസദ്യ ആകാശത്തും! ഓണത്തിന് വിമാനത്തില്‍ ഇലയിട്ട് സദ്യ വിളമ്പാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്.

ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ ആറ് വരെ  എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ഓണസദ്യ കഴിക്കാം. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ച തോറും 525 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. 

എയര്‍ ഇന്ത്യ എക്സ്‍പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും 500 രൂപയ്ക്ക് യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂറായി  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം.

കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവരുടെ പുതിയ ബോയിങ് വിടി- ബിഎക്‌സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 


Onam is a celebration of abundance, togetherness, and cherished traditions. At its heart lies the Sadya, a feast that brings people closer with every flavourful bite. This festive season, we’re delighted to bring the joy of Onam onboard with a limited-edition Onasadya meal from our 'Gourmair' inflight dining, available on international flights from Kochi, Kannur, Kozhikode, Thiruvananthapuram, and Mangaluru. Pre-book up to 18 hrs before your departure on airindiaexpress.com. #WarmthOfDiversity

Posted by Air India Express on Friday, August 22, 2025
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !