"അവസാനം പോകാൻ ഒരിടം വേണ്ടി വരും"... വൈറലായി വിദേശ മലയാളിയുടെ കുറിപ്പ്.. മലയാളിയുടെ .. തോമസ്, USA, UK, INDIA..
Oci കാർഡ് വെറുതെ അല്ല ഇന്ത്യ നൽകിയിരിക്കുന്നത്. അവസാനം പോകാൻ ഒരിടം വേണ്ടി വരും. നാട്ടിലെ എല്ലാം വിറ്റ് പെറുക്കി പൊങ്ങച്ചം കാണിക്കാനായി, UK, അയർലൻഡ്, യൂറോപ്പ്, കാനഡ "സെറ്റിൽട്" എന്നൊക്കെ പൊങ്ങച്ചം പറയുന്നവരെ കാണാം.
പുറത്തിറങ്ങിയാൽ പേടിക്കേണ്ട അവസ്ഥയിൽ ലോക്കൽസ് പെരുമാറാൻ തുടങ്ങിയാൽ പിന്നെ എല്ലാം ഇട്ട് പോകേണ്ടി വന്നേക്കാം. അതിന് നാട്ടിൽ ഒരു പിടി ഉള്ളവർക്ക് ഒന്നും നോക്കാൻ ഇല്ല. അല്ലാതെ സായിപ്പ് ആകാൻ നോക്കിയാൽ 500 വർഷം കഴിഞ്ഞാലും അവർ അംഗീകരിക്കാൻ പോകുന്നില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി കുടിയേറിയവർ ആ നാട്ടിലെ സാംസ്‌കാരിക പാമ്പര്യങ്ങളിലേക്ക്, എന്തിനേറെ ഡ്രസ്സ് കോഡിലേക്ക് പോലും മാറുന്നില്ലങ്കിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതൊക്കെ അവരുടെ മാത്രം ജന്മ നാടാണ്. നിങ്ങൾ പാസ്പോര്ട് ഉള്ള വിദേശികളും.
ഒരിക്കൽ ഒരു ഇംഗ്ലീകാരി കൂട്ടുകാരോടൊപ്പം നിന്റെ ഇവിടുത്തെ സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചു, ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് & പാസ്സ്പോർട്ട് ആണെന്ന് പറഞ്ഞ മാത്രായിൽ, നീ ഇംഗ്ലീഷ് അല്ലല്ലോ, ഇന്ത്യൻ അല്ലെ പിന്നെ എങ്ങനെ ഇവിടുത്തെ നാഷണൽ ആകും!
എനിക്ക് നിന്റെ നാഷണൽ സ്റ്റാറ്റസ്സ് കേട്ടിട്ട് ഛർദിക്കാൻ വരുന്നു എന്നാണ് പറഞ്ഞത്. നിന്നെപ്പോലെ ഉള്ളവർ എങ്ങനെ ഇംഗ്ലീഷ് ആകും എന്ന് വരെ ആയി അവർ.
കൂടാതെ എന്റെ പേര് കഴിഞ്ഞ 22 വർഷമായി കേൾക്കുന്ന മിക്കവാറും 99% ഇംഗ്ലീഷ്കാരും, നിന്റെ ശരിയായ ഇന്ത്യൻ പേര് എന്താണെന്ന് എന്ന് എടുത്ത് എടുത്ത് ചോദിക്കും. സർനെയിമിനു പ്രധാന്യമുള്ള നാട്ടിൽ തോമസ് എന്നൊരു ഇന്ത്യനെ അവർക്ക് അംഗീകരിക്കാൻ പ്രയാസമാണ്. ഞാൻ ഫെയ്ക്ക് ആണെന്ന് ആണ് മറുപടി. പലപ്പോഴും ഐഡി കാണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ താമസിക്കാൻ പേര് മാറി പറയുന്ന ആൾ എന്നാണ് ലോക്കൽ ആളുകളുടെ ചിന്ത. 22 വർഷമായി ഞാൻ ആ രാജ്യത്തെ പൗരൻ ആണെന്ന് ഓർക്കണം😆😄😄😄
ഏതയാലും എനിക്ക് ഇപ്പോൾ, അമേരിക്കൻ റസിഡൻസി ഉൾപ്പെടെ മൂന്നു സ്റ്റാറ്റസ് ഉണ്ട്. യുകെയിൽ വരുമ്പോൾ നീ എവിടെ ആണെന്ന് ചോദിച്ചാൽ, അമേരിക്കയിലെ തെക്സസിൽ ആണ് താമസം എന്ന് ഇവരുടെ ചെവിലോട്ട് പുളുക്കെ പറഞ്ഞു കൊടുക്കും😄😂. അതൊടെ ചോദിക്കുന്ന വെള്ളക്കാരുടെ കടി അവിടെ തീരും😂. പിന്നെ ആഹാ ഹുഹു ഹായ് പൂയ് ആകും.
അതോടെ എനിക്ക് ഒരു കാര്യം മനസിലായി... അമേരിക്കയിൽ നിന്ന് വിടുന്നത് അത്ര പന്തി അല്ലെന്ന്. US സിൽ ആരും നീ ആരാണെന്നോ എവിടെ നിന്ന് വന്നെന്നോ ഒന്നും ആരോടും ചോദിക്കില്ല. ഇവിടെ വന്നു താമസം തുടങ്ങിയാൽ അവർ എല്ലാം അമേരിക്കൻസ് ആയിട്ടാണ് വിളിക്കുന്നത്. ഗ്രീൻ കാർഡ് ഉള്ളവരോട് നിങ്ങൾ അമേരിക്കൻ സിറ്റിസൻ ആകാനാണ് ഇവിടെ പറയുന്നത്.
പക്ഷേ , uk യോ അയർലണ്ടോ, മറ്റ് രാജ്യങ്ങളോ അങ്ങനെ അല്ല. അതിനാൽ അവിടെ ഉള്ളവർ പരമാവധി, നിങ്ങളുടെ അവിടെ ജനിച്ചു വളർന്ന കുട്ടികളെപ്പോലെ യൂറോപ്പിയൻ സംസ്കാരത്തിൽ ജീവിക്കാൻ നോക്കുക. ഇല്ലങ്കിൽ പ്രശ്നമാകും. ഇംഗ്ലീഷ് സംസ്കാരത്തിന്റെ മേൽ ആരെയും കടന്ന് കയറാൻ അവിടെ ഉള്ള ലോക്കൽ ആളുകൾ സമ്മതിക്കല്ല. അതിനി പുറത്ത് നിന്നുള്ള ക്രിസ്ത്യാനി ആണെങ്കിലും, എന്ന വസ്തുത അറിഞ്ഞിരുന്നാൽ നന്ന്. ബ്രിട്ടൻ, അമേരിക്ക പോലെ കുടിയേറ്റ രാജ്യമല്ല എന്ന് കൂടി ഓർക്കുക.
യുകെയിലെ എന്റെ അടുത്ത വീട്ടിലെ വളരെ അടുപ്പവും പരിചയവും ഉള്ള മദാമ്മ പറഞ്ഞത്, അമേരിക്കക് അവസരം കിട്ടിയാൽ കളയരുത് പോകണം എന്നാണ്. ഭാവിയിൽ അവരുടെയും നിങ്ങളുടെയും തലമുറകൾ തമ്മിൽ മണ്ണിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത തള്ളികളയാൻ പറ്റില്ല. അതിനാൽ പോകുക എന്നാണ് അവർ സ്നേഹത്തോടെ പറഞ്ഞു തന്നത്.
ഊള മലയാളി ഇന്ത്യൻസ് പൗരത്വം കിട്ടിയാൽ സായിപ്പ് ആണെന്ന് ചിന്തിക്കുന്ന മണ കോണപോന്മാർ, തിരിച്ചു ഇന്ത്യക്ക് പോയാൽ പിച്ചയെടുക്കാൻ പോലും അഡ്രസ് ഇല്ലാത്തവന്മാർ ആണ് വിദേശ പൗരത്വം എടുക്കുന്നത് എന്ന് അത്യാവശ്യം തലക്കകത്തു വിവരം ഉള്ളവർക്ക് അറിയാം... 🙏🏼
നമ്മൾ ഇവിടെ വന്ന് ഐസ് ലൈറ്റ് ആയി നമ്മൾ ഒരു വേറെ കോളനി ഉണ്ടാക്കാൻ ശ്രമിക്കുന്നു നമ്മൾ പ്രധാന സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട ജീവിക്കുന്നത് ഇത് ഇവിടുത്തെ ആൾക്കാർക്ക് ഒട്ടും പിടിക്കുന്നില്ല നമ്മൾ എന്തുകൊണ്ട് ഇവിടത്തെ പള്ളികളിൽ പോകുന്നില്ല അതിനെന്താണ് പ്രോബ്ലം. കേരളത്തിലെ പല ക്രിസ്തീയ സഭകളും വന്ന് ഈ രാജ്യത്തെ സ്വസ്ഥമായ ജീവിക്കുന്ന ആൾക്കാരുടെ സമാധാനവും സന്തോഷവും തകർക്കും അവസാനം നമ്മൾ എല്ലാ വരെയും ഇവർ ആട്ടി ഓടിക്കും. അതേസമയം ഈ വെള്ളക്കാർ നമ്മുടെ കേരളത്തിൽ വന്ന് ഇവിടുത്തെ ആചാരങ്ങൾ ഇവിടുത്തെ കുർബാന കർമ്മങ്ങളും അവിടെ നടപ്പിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ കേരളത്തിലേ ആൾക്കാർ എങ്ങനെ പ്രതികരിക്കുമായിരുന്നു.
Let us face this together and suffer. How many religious groups, associations, self-interest groups? We can only sing the songs we know....
കടപ്പാട് :തോമസ്, USA, UK, INDIA..
Very 👍
ReplyDeleteകൊള്ളാം വേണ്ടി വരും
ReplyDeleteഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.