അയര്‍ലണ്ടില്‍ കത്തി ആക്രമണത്തിൽ 1 മരണം 2 പേര്‍ക്ക് പരിക്ക്.
വടക്കൻ ഡബ്ലിനിൽ ഉണ്ടായ കത്തി ആക്രമണത്തിൽ ഒരാൾ മരിച്ചു. ഡൊണാഗ്മെഡിലെ ഗ്രാറ്റൻ വുഡ് പ്രദേശത്താണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.
ഡബ്ലിനിലെ ഗ്രാറ്റൻ വുഡ് ഡൊണാഗ് മീഡില്‍ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിനുള്ളിൽ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. മരിച്ചയാൾ കൗമാരക്കാരനാണെന്ന് ആണ് സൂചന. നിലവിളി കേട്ടതായും ഒരാളെ സ്ട്രെച്ചറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതായും നാട്ടുകാർ പറഞ്ഞു.
2025 ഒക്ടോബർ 15 ബുധനാഴ്ച, ഡബ്ലിൻ 13 ലെ ഒരു റെസിഡൻഷ്യൽ സ്ഥലത്ത് നടന്ന ഗുരുതരമായ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും വിദേശ പൗരന്മാരായ പ്രായപൂർത്തിയാകാത്തവരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വടക്കൻ ഡബ്ലിനിൽ നടന്ന കുത്തേറ്റ സംഭവത്തെത്തുടർന്ന് ഗാർഡ കൊലപാതക അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ, ഇപ്പോൾ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഡബ്ലിനിലെ ഗ്രാറ്റൻ വുഡ് ഡൊണാഗ്മീഡിൽ ഗാർഡ ഫോറൻസിക് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സംഘം സംഭവസ്ഥലത്ത് തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.