പരക്കെ ആക്രമണം നിങ്ങൾ സേഫ് അല്ലെ..!! ആശങ്കയിലാകുന്ന ബന്ധുക്കളും കുടുംബാംഗങ്ങളും..

"ഓൺലൈൻ വാര്‍ത്ത, EU dreams, Marunadan malayali" പോലുള്ള സോഷ്യൽ താരങ്ങൾ ഇരകളെ തേടി പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്ത ഷെയർ ചെയ്യുമ്പോൾ, ആശങ്കയിലാകുന്നത് നാട്ടിലുള്ള ബന്ധുക്കളും കുടുംബാംഗങ്ങളും..

സോഷ്യൽ മീഡിയ റീച്ച്" മാത്രം നോക്കി  കാര്യങ്ങൾ അറിയാതെ.. വാര്‍ത്ത പടച്ചു വിടുമ്പോൾ സമാധാനം പോയി മക്കളെ വിളിക്കുന്നത്, സമാധാനമായി വീട്ടില്‍ കിടന്നുറങ്ങുന്ന വയസ്സായ മാതാപിതാക്കളും ബന്ധുക്കളും ആണ്. 

ചില comment നോക്കിയാൽ കാര്യം പിടികിട്ടും.. "അയര്‍ലണ്ടില്‍ പരക്കെ ആക്രമണങ്ങള്‍.. മലയാളി പുറത്തിറങ്ങിയാല്‍  അടി.. , കത്തിയ്ക്കും " കൈ കൂപ്പി, കണ്ണടച്ച്, ഒരു കാച്ച്.. എന്തൊക്കെ കാണണം..




മിക്കവാറും എല്ലാ വീടുകളിൽ നിന്നും അയര്‍ലണ്ടില്‍ താമസിക്കുന്ന സ്വന്തം മക്കളെ തേടി അവരുടെ വീട്ടില്‍, നാട്ടില്‍ നിന്നും വിളി എത്തി.. നിങ്ങൾ സേഫ് അല്ലെ.. എന്നിട്ടും വിശ്വാസം വരാതെ അവർ ചോദിച്ചു, കുട്ടികൾ സ്കൂളിൽ പോയോ.. ചിലർ വിഡിയോ കോൾ ചെയ്തു..

അതേ അവർ സേഫ് ആയിരുന്നു, ഇതൊന്നും അറിയാതെ അല്ല, എത്തിയ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ജനതയുടെ മനസ്സില്‍ പേടി ഇല്ലാന്ന്.. അല്ല.. അവരെ ആരും ആക്രമിച്ചില്ല.. അതേ  അയര്‍ലണ്ടില്‍ പതിവായി ജോലിക്ക് പോകുകയാണ് കുടിയേറ്റ ജനത, കുട്ടികൾ വീട്ടില്‍ ഇരുന്നില്ല, അവരെയും ആരും അക്രമിച്ചില്ല, അവരും സ്കൂളിൽ പോയി, കൂട്ടുകാരുടെ കൂടെ കളിച്ചു തിരിച്ച് എത്തി.. ഇനി ഹാലോവീന്‍ അവധിയ്ക്ക് തയ്യാര്‍ എടുക്കുന്നു... "Trick or Treat.. " 

എന്നാൽ ഒന്ന് ചോദിച്ചോട്ടെ എവിടെയായിരുന്നു, "പരക്കെ കലാപം" എവിടെയായിരുന്നു പുറത്ത്‌ ഇറങ്ങിയ മലയാളിക്ക് അടി കിട്ടിയത്...?

പ്രതിഷേധം എല്ലാ രാജ്യങ്ങളിലും ഉണ്ട്, കുറെ നാളുകളായി കുടിയേറ്റ ആക്രമണം വിവിധ രാജ്യങ്ങളിൽ  നടക്കുന്നു, അയര്‍ലണ്ടില്‍ ഇനി താമസിക്കാന്‍ സ്ഥലം ഇല്ല എന്ന് പറയുന്നു,.. സർക്കാർ പറഞ്ഞോ.. വരരുത് എന്ന്.. അപ്പോൾ ആരാണ്‌ പറഞ്ഞത്..!! 

ആരൊക്കെയാണ് അയര്‍ലണ്ട് കത്തിച്ചത്.. കാണുക.. 

അയര്‍ലണ്ട് കത്തിച്ച ഒരാള്‍ "Eu dreams", 2 ദിവസം ആയിട്ട് അയര്‍ലണ്ട് കത്തുവാണ്, എന്താണ്‌..? ആന്റി immigration protest.. 2000 പേര്‍ വന്നു.. അയര്‍ലണ്ട് കത്തുവാണ്.. എന്താണ്‌ സംഭവം..ആരാണ്.. കുട്ടിയെ പീഡിപ്പിച്ചത്,  "asylum seeker"  പേര് വെളിപ്പെടുത്തിട്ടില്ല , BBC പറഞ്ഞിട്ടില്ല..  

ഇനി മറുനാടന്‍ മലയാളി എന്ന ഓൺലൈൻ ചാനൽ പറയുന്നത് കാണുക.. ചിലര്‍ കൊല്ലപ്പെട്ടു, ചിലര്‍ ആശുപത്രിയിലാണ് .. എന്നാല്‍ അവര്‍ക്ക് പേരില്ല... കൈ കൂപ്പി.. കണ്ണടച്ച്.. വച്ച് കാച്ചി..

യാഥാർത്ഥ്യം..?

സമാധാന പ്രിയരായ ജനങ്ങൾ എന്തുകൊണ്ടാണ് കുടിയേറ്റക്കാരെ വെറുക്കുന്നത്, പണ്ട് മുതലേ വര്‍ഗീയത ( racism) എല്ലാവരുടെയും മനസ്സിൽ ഉണ്ട്, എന്നാൽ അത് പുറത്ത്‌ എത്തിയിരുന്നില്ല, ചില പ്രശ്നങ്ങൾ ഒഴിച്ച്, കാര്യമായി പ്രകടിപ്പിച്ചില്ല, എന്നാൽ കോവിഡ് കാലത്തിന് ശേഷം കുടിയേറ്റം അനിയന്ത്രിതമായ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു, ആരോഗ്യ മേഖല ഉള്‍പ്പെട്ട, വിവിധ മേഖലകളിൽ ആളുകളെ ആവശ്യമായി വന്നു, ആളുകളെ ജോലിക്ക് എടുത്തു. 

അതിനിടെ യുകെ, യൂറോപ്യന്‍ യൂണിയൻ വിട്ടതോടെ അങ്ങോട്ട് പോകാൻ അഭയാര്‍ത്ഥികൾക്ക്  കഴിയാതെ വന്നു, തുടർന്ന് ഉക്രയിനില്‍ യുദ്ധം തുടങ്ങിയോടെ 1 ലക്ഷത്തില്‍ അധികം ആളുകൾ അയര്‍ലണ്ടില്‍ എത്തി, അവര്‍ക്ക് വീട്, കാശ്, ആശുപത്രി, സ്കൂൾ സഹായങ്ങള്‍ ഒഴുകി, അത് സാധാരണ ജീവിതം നയിച്ചു വന്ന മിക്കവാറും ആളുകള്‍ക്ക് ജീവിത സാഹചര്യം കടുപ്പം ഉള്ളത് ആയി. 

ഉടനടി ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്,  നീണ്ട വരികള്‍, കാലതാമസം, വാടകയ്ക്ക് വീട് കിട്ടായ്ക, വിലക്കയറ്റം.. മിക്കവാറും ഇടങ്ങളിൽ തിരക്ക്, കൂടാതെ ബെനിഫിറ്റ്‌ മറ്റുള്ളവര്‍ക്ക് പോകുന്നു, എന്ന തോന്നല്‍.. ഇവയെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാൻ പോലും കൂട്ടാക്കിയില്ല, അപ്പോൾ സ്വാഭാവികമായും തദ്ദേശ ജനങ്ങളുടെ പ്രതികരണം പുറത്ത്‌ നിന്നും വന്നവർക്ക് നേരെ അതായത്‌ കുടിയേറ്റക്കാര്‍ക്ക് നേരെ തിരിഞ്ഞു. കൂടാതെ ഭരണം പിടിക്കാൻ കാത്തു നിന്ന ചില പാര്‍ട്ടികളും ഒത്താശ ചെയ്തതോടെ രംഗം കൊഴുത്തു. എവിടെയും പ്രകടനം നടന്നു. ചിലര്‍ കൊഴുപ്പിച്ചു, അമേരിക്കയില്‍ അടുത്ത കാലത്ത്‌ അധികാരത്തിൽ എത്തിയ  ട്രമ്പ് കുടിയേറ്റ വിരുദ്ധ ആശയം എല്ലാ രാജ്യങ്ങളിലും അലയടിച്ചു. 

എന്നാൽ അയര്‍ലണ്ടില്‍ ഭൂരിപക്ഷം ആളുകളും ഇന്ത്യൻ ജനതയെ തള്ളി പറയുന്നില്ല, അവർ അല്ല പ്രതിഷേധം നടത്തുന്നത്, ആരോഗ്യ മേഖലയിലെ ജോലിക്കാരായ 85 ശതമാനം ഇന്ത്യൻ ജനത, ഉള്‍പ്പെട്ട കുടിയേറ്റ ജനത പോയാൽ കാര്യങ്ങളെല്ലാം തകിടം മറിയും. അത് തന്നെ, 

ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമേ പ്രതിഷേധങ്ങള്‍ നടത്തുന്നവരിൽ പെടുന്നത്, അതായത് ഐറിഷ് ജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പണിയും ഇല്ലാതെ നടക്കുന്ന വിദ്യാഭ്യാസമോ വലിയ വിവരമോ ഇല്ലാതെ കൊള്ളയും പിടിച്ചുപറിയും നടത്തുന്ന തെമ്മാടി കൂട്ടം. 

ഇന്നലെ പ്രതിഷേധം നടന്നത്  സൗത്ത് ഡബ്ലിനില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന, ഐറിഷ് സർക്കാർ അടുത്ത കാലത്ത് വാങ്ങിയ സിറ്റി വെസ്റ്റ് ഹോട്ടലിന് മുന്‍പില്‍ ആണ്. 

ഹോട്ടൽ പരിസരത്ത് ഒക്ടോബർ 20 തിങ്കളാഴ്ച ആഫ്രിക്കയിൽ നിന്നുള്ള ഒരു വിദേശ പൗരൻ , 10 വയസ്സുള്ള ഐറിഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നു.  ഹോട്ടൽ ഗ്രൗണ്ടിലാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു,  അഭയം തേടുന്നയാളാണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകളാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അവിടെ തദ്ദേശ വാസികളുടെ സ്ഥിരം പ്രതിഷേധ പ്രകടനം നടത്തിയ ആളുകൾ ആവേശം തണുക്കാതെ പുതിയ പുതിയ പ്രതിഷേേധങ്ങള്‍ സംഘടിപ്പിക്കുന്നു. 

ഒരു കാര്യം ഉറപ്പാണ് പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്ക് "Legal migrant- illegal migrant" ഒന്നും അറിയില്ല, പോയി വായും പൊളിച്ചു നിന്നാല്‍ ചിലപ്പോള്‍ കത്തിക്കും.. പോലീസ് പോലും രക്ഷിക്കാന്‍ ഉണ്ടാകില്ല..

അടുത്ത കാലത്ത്‌ മാത്രം ജനക്കൂട്ടം കണ്ടു തുടങ്ങിയ അയര്‍ലണ്ട് പൊലീസ് ഒരോ തവണയും പുതിയ വിലയിരുത്തല്‍ നടത്തി അവ ഇപ്പോൾ അടിച്ചമർത്തുന്നു, പ്രതിഷേധക്കാരെ പിന്നിട് വീഡിയോ നോക്കി കോടതിയില്‍ എത്തിക്കുന്നു... അത്ര തന്നെ.. 

അതിന്‌ "അയര്‍ലണ്ട് മൊത്തം കത്തുന്നു, അയര്‍ലണ്ടില്‍ കലാപം.." ഉണ്ട്, അത് ശരിയായി പറയുക. അല്ലാതെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്, മറ്റുള്ളവരുടെ മനസ്സില്‍ അനാവശ്യ ആകുലതകളും ഭയപ്പാടും സൃഷ്ടിച്ചു വീഡിയോയ്ക്ക് കാഴ്ചക്കാരെ ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം.

🔰 Read More:

🅾️അയര്‍ലണ്ടില്‍ 23 പേരെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമാകുന്നു, കലാപം മൂന്നാം ദിവസത്തിലേക്ക്

🅱️ അയർലണ്ടിലെ മികച്ച ബാങ്കുകളുടെ പട്ടിക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !