ഇനി പോക്കറ്റ് കാലിയാകില്ല: ഇന്ത്യാക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച്‌ ഈ നഗരം, അറിയാം വിശദമായി,

അബൂദാബി: ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച്‌ അബൂദാബി. അബൂദാബി ടൂറിസം അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കള്‍ച്ചർ ആൻഡ് ടൂറിസത്തിന്റെ (ഡി.സി.ടി) പുതിയ പദ്ധതി പ്രകാരമാണ് വിസ നല്‍കുന്നത്.

യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകള്‍ക്ക് അബൂദാബി ഹൊളിഡേ പാക്കേജുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യു.എ.ഇ എൻട്രി വിസ സൗജന്യമായി ലഭിക്കും. ഒക്ടോബർ 31 വരെ 20,000 പേർക്കാണ് സൗജന്യ വിസ ലഭിക്കുക.

അബൂദബിയിലെ ഹോട്ടലുകളില്‍ കുറഞ്ഞത് മൂന്ന് രാത്രി താമസം ബുക്ക് ചെയ്യണം. പദ്ധതിയില്‍ പങ്കാളികളായ ട്രാവല്‍ ഏജൻസികള്‍ വഴിയോ ഓണ്‍ലൈൻ പോർട്ടലുകള്‍ വഴിയോ വേണം ബുക്ക് ചെയ്യാൻ. ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും നിർബന്ധമാണ്. യാത്രക്കാർക്ക് സ്വന്തമായി ഈ സൗജന്യ വിസ അപേക്ഷിക്കാൻ സാധിക്കില്ല.

അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കള്‍ച്ചർ ആൻഡ് ടൂറിസത്തിന്റെ കണക്കുകള്‍ പ്രകാരം അബൂദബിയെ വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സഞ്ചാരികള്‍ക്ക് എമിറേറ്റിലെ സന്ദർശനം കൂടുതല്‍ ആകർഷമാക്കുന്നതിനായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.സി.ടി അബൂദബി വക്താവ് അബ്ദുള്ള യൂസഫ് പറഞ്ഞു. ഒപ്പം അബൂദബിയെ പ്രധാന സഞ്ചാരകേന്ദ്രമായി നിർദേശിക്കാൻ ട്രാവല്‍ ഏജൻസികള്‍ക്ക് ഇത് വലിയൊരു അവസരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !