ദുബൈ: അല്‍ ഖുദ്റ റോഡില്‍ പുതിയ പാലം തുറന്നതോടെ ദുബൈയില്‍ യാത്രാസമയം ഏകദേശം ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും. ഏകദേശം 85 ശതമാനമാണ് കുറവ്. അല്‍ ഖുദ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള പാലമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തുറന്നത്.
അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലാണ് പാലം.700 മീറ്റര്‍ നീളമുള്ള പാലത്തില്‍ വരിപ്പാതകളുണ്ട്. അല്‍ ഖുദ്റ റോഡിലൂടെ അല്‍ ഖുദ്റ സിറ്റിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഏറെ സമയം ലാഭം നല്‍കുന്നതാണ്. പുതിയ പാലം വന്നതോടെ മേഖലയില്‍ വാഹനങ്ങളുടെ ശേഷി മണിക്കൂറില്‍ 7,800 ല്‍ നിന്ന് 19,400 ആയി ഉയരും.
2026 ലെ നാലാം പാദത്തില്‍ അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ സൈഡ് റാമ്പ് പാലങ്ങള്‍ തുറക്കും. എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാകും ഈ റാമ്പുകള്‍




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.