ന്യൂഡൽഹി: ഓഗസ്റ്റ് 5-ന് ഫുക്കറ്റില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
വിമാനത്തിലെ പൈലറ്റുമാരിലൊരാള്‍ ലഹരി മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിർത്തിയിരിക്കുകയാണ്.അഞ്ച് മിനിറ്റോളം ശക്തമായ ആകാശച്ചുഴിയില്‍ അകപ്പെട്ട വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. 137 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ 17 പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചില ജീവനക്കാരുടെ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.