വാർദ്ധക്യ ലക്ഷണങ്ങളെ പിടിച്ചുനിർത്താനുള്ള പരീക്ഷണങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്ന ഒന്നാണ്. ശരീരം എത്രവേഗത്തിൽ പ്രായമാകുന്നവെന്നത് നമ്മുടെ ജീനുകളെ മാത്രമല്ല, ജീവിതശൈലും ഭക്ഷണരീതിയുമൊക്കെ ആശ്രയിച്ചാണെന്ന് പല പഠനങ്ങൾ മുൻപ് കണ്ടെത്തിയതാണ്.
പങ്കാളിക്കൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയി സിനിമ കാണുന്നതും മ്യൂസിയം സന്ദർശിക്കുന്നതൊക്കെ നമ്മുടെ പ്രായത്തിന് റിവേഴ്സ് ഗിയറിടുമെന്ന് 'ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിൽ' പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളിൽ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങൾ സന്ദർശിക്കുക ഒക്കെ പ്രായമാകുന്നത് പതുക്കെയാക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നുഇത്തരക്കാരില് ജീവശാസ്ത്രപരമായ പ്രായം (Biological Age) കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ പെട്ടെന്ന് വയസ് കുറയുമെന്നല്ല, മറിച്ച് വാർദ്ധക്യത്തിലും യുവത്വത്തിന്‍റെ ഉന്‍മേഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കും.
50 വയസിന് മുകളിൽ പ്രായമുള്ള 1,899 ആളുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ. ഇത്തരത്തിലുള്ള വിനോദങ്ങളിൽ സ്ഥിരമായി പങ്കാളികളാകുന്നവരുടെ ശരീരത്തിന്റെ ആന്തരിക പ്രായം (Physiological Age) ശരാശരി 66.9 വയസാണ്.
എന്നാൽ ഇത്തരം കാര്യങ്ങളിൽ ഒട്ടും താല്പര്യം കാണിക്കാത്തവരിൽ ഇത് 69.9 വയസായി ഉയർന്നു കാണപ്പെടുന്നു. അതായത്, കലയും സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുന്നത് മനുഷ്യന്റെ വാർധക്യ സഹജമായ ശാരീരിക മാറ്റങ്ങളെ പതുക്കെയാക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.