നൂറ്റാണ്ടുകൾക്കിപ്പുറം 'മറുപടി കിട്ടി,109 വര്‍ഷം പഴക്കമുള്ള കടം; ഇന്ത്യൻ കുടുംബത്തിന് യുകെ ഡെബ്റ്റ് ഓഫീസില്‍ നിന്നും മറുപടി, വിവരങ്ങൾ ഇങ്ങനെ,

സീഹോർ: മൂന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ വായ്പ പലിശ സഹിതം തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മധ്യപ്രദേശിലെ കുടുംബത്തിന് യുകെയില്‍ നിന്നും മറപുടി ലഭിച്ചു.

1917 -ല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് നല്‍കിയ 35,000 രൂപയുടെ വായ്പ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് അവകാശപ്പെട്ട് മധ്യപ്രദേശിലെ സീഹോറിലെ റുഥിയ കുടുംബം ബ്രീട്ടീഷ് സർക്കാറിന് പരാതി നല്‍കിയിരുന്നു. വായ്പ തിരികെ ആവശ്യപ്പെട്ട് കൊണ്ടുള്ള റുഥിയ കുടുംബത്തിന്‍റെ ആവശ്യത്തോട് യുകെയുടെ ഡെബ്റ്റ് മാനേജ്മെന്‍റ് ഓഫീസാണ് പ്രതികരിച്ചെന്ന് റിപ്പോർട്ടുകള്‍.

109 വർഷം പഴക്കമുള്ള വായ്പ

സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാല്‍ റുഥിയയാണ് 1917 -ല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് പണം നല്‍കിയത്. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, സാമ്പത്തിക ബാധ്യത വന്നതിന് പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം സാമ്പത്തിക സഹായം തേടിയിരുന്ന കാലമായിരുന്നു അത്.

 'ഇന്ത്യൻ വാർ ലോണ്‍' (Indian War Loan) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സേത്ത് ജുമ്മാ ലാല്‍ റുഥിയ, ബ്രിട്ടീഷ് സർക്കാറിന് പണം കൈമാറിയതെന്നാണ് കുടുംബത്തിന്‍റെ കൈവശം ഇപ്പോഴുള്ള രേഖ തെളിയിക്കുന്നത്. 

1917 ജൂണ്‍ 4 -ന് എഴുതപ്പെട്ട രേഖയില്‍ 35,000 രൂപ നല്‍കിയതിന്‍റെ തെളിവുണ്ടെന്നും കുടുംബം അവകാശപ്പെട്ടിരുന്നു. അന്നത്തെ ഭോപ്പാല്‍ പൊളിറ്റിക്കല്‍ ഏജന്‍റ് ഡബ്ല്യു.എസ്. ഡേവിസിന്‍റെ ഒപ്പുള്ള രേഖകളും കുടുംബം പുറത്ത് വിട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !