ദുബൈ: ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങിയ പ്രവാസി വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല നന്ദനം വീട്ടില്‍ രവീന്ദ്രന്‍ശാന്തമ്മ ദമ്പതികളുടെ മകന്‍ സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബൈയില്‍ ബില്‍ഡിംഗ് ആക്‌സസ് സൊല്യൂഷന്‍സ് കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന സനീഷ്കു
ടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ സനീഷ് ജോലിയില്‍ നിന്ന് ഒരു മാസത്തെ അവധി എടുത്താണ് യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യാന്‍ കാത്തിരിക്കുന്നതിനിടെ സനീഷ് കുഴഞ്ഞുവീഴുകയായിരുന്നു.ദുബൈയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു സനീഷ്. എയര്‍ലൈന്‍ അധികൃതരും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസും ചേര്‍ന്നാണ് മൃതശരീരം കൊച്ചിയിലെത്തിക്കാന്‍ സഹായമൊരുക്കിയത്.
കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. പെരിങ്ങാലയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. ഭാര്യ: രൂപ. മകൾ: ദേവനന്ദ




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.