'ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും കാണാൻ അനുവദിക്കാത്തത്'; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവര്‍ത്തകൻ,

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലില്‍ മരിച്ചെന്ന അവകാശവാദവുമായി പാക് മാധ്യമപ്രവർത്തകൻ വജാഹത്ത് എസ്. ഖാൻ.

പാകിസ്താൻ സർക്കാരിലെയും സൈന്യത്തിലെയും വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവകാശവാദം. ഓഗസ്റ്റ് 10ന് പുറത്തുവിട്ട വീഡിയോയിലാണ് ഇമ്രാൻ ഖാൻ ജയിലില്‍ മരിച്ചിരിക്കാമെന്ന് മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി വജാഹത്ത് ഖാൻ വ്യക്തമാക്കിയത്. 

ഏറെ നാളായി ഇമ്രാനെ പൊതുജനമധ്യേ കാണാനാകാത്തതും കുടുംബാംഗങ്ങള്‍ക്കും പാർട്ടി നേതാക്കള്‍ക്കും അദ്ദേഹത്തെ കാണാൻ അനുമതി നിഷേധിക്കുന്നതുമാണ് സംശയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇമ്രാൻ ഖാൻ മരിച്ചെന്ന വാർത്ത പാകിസ്താൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ വജാഹത്ത് എസ്. ഖാന്റെ അവകാശവാദത്തിന് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ ഡോക്ടർമാർക്കും അദ്ദേഹത്തെ കാണാൻ അനുമതി നല്‍കണമെന്നാണ് പാർട്ടിയുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !